ക്രിക്കറ്റിൽ ഇത് സംഭവിച്ചത് 122 വർഷങ്ങൾക്ക് ശേഷം...

ക്രിക്കറ്റിൽ ഇത് സംഭവിച്ചത് 122 വർഷങ്ങൾക്ക് ശേഷം...

ക്രിക്കറ്റിൽ ഇത് സംഭവിച്ചത് 122 വർഷങ്ങൾക്ക് ശേഷം...
Pic credit:Google

ക്രിക്കറ്റിൽ ഇത് സംഭവിച്ചത് 122 വർഷങ്ങൾക്ക് ശേഷം...

ഇന്ത്യ ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റ്‌ മത്സരം ആവേശകരമായി മുന്നേറുകയാണ്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്നാ നിലയിലാണ്.70 റൺസുമായി സർഫാറസ് ഖാനാണ് ക്രീസിൽ. ഇന്ത്യ നിലവിൽ 125 റൺസ് പിറകിലാണ്.

എന്നാൽ ഇന്നേ ദിവസം അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ 122 വർഷങ്ങൾക്ക് മുന്നേ സംഭവിച്ച ഒരു കാര്യം ആവർത്തിച്ചിരിക്കുകയാണ്.എന്താണ് സംഭവം എന്ന് പരിശോധിക്കാം.

"ഒൻപതാമതോ അതിന് താഴെയോ ഇറങ്ങിയ ഒരു ബാറ്റർ എതിർ ടീമിന്റെ തൊട്ട് മുമ്പത്തെ ഇന്നിങ്സിനെക്കാൾ കൂടുതൽ റൺസ് നേടി എന്നാ അപൂർവമായ സംഭവമാണ് ഇന്നത്തെ ദിവസം സംഭവിച്ചത്.".

ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോർ 46.ഒൻപതാമനായി കിവിസിന്റെ ഇന്നിങ്സിൽ ഇറങ്ങിയത് ടിം സൗത്തീ.73 പന്തിൽ 65 റൺസാണ് സൗത്തീ സ്വന്തമാക്കിയത്.

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇത്തരത്തിൽ ഒരു സംഭവം ഇതിന് മുന്നേ സംഭവിച്ചത് 1902 ലാണ്.ഓസ്ട്രേലിയ താരം റെഗി ഡഫാണ് അന്ന് ഈ നേട്ടത്തിൽ എത്തിയത്. ഓസ്ട്രേലിയക്ക് വേണ്ടി അന്ന് ഇംഗ്ലണ്ടിനെതിരെ 104 റൺസാണ് സ്വന്തമാക്കിയത്.തൊട്ട് മുന്നത്തെ ഇന്നിങ്സിൽ ഇംഗ്ലണ്ട് അന്ന് 61 റൺസിനാണ് പുറത്തായത്