വിജയത്തിന്റെ ക്രെഡിറ്റ്‌ ധോണിക്ക് നൽകി ഷായി ഹോപ്‌..

വിജയത്തിന്റെ ക്രെഡിറ്റ്‌ ധോണിക്ക് നൽകി ഷായി ഹോപ്‌..

വിജയത്തിന്റെ ക്രെഡിറ്റ്‌ ധോണിക്ക് നൽകി ഷായി ഹോപ്‌..
(Pic credit :Google )

വിജയത്തിന്റെ ക്രെഡിറ്റ്‌ ധോണിക്ക് നൽകി ഷായി ഹോപ്‌..

വെസ്റ്റ് ഇൻഡീസ് തിരിച്ചു വരവിന്റെ പാതയിലേക്ക് ഒരുങ്ങുകയാണ്. ലോകകപ്പ് യോഗ്യത പോലും നഷ്ടപെട്ട ടീം ഇപ്പോൾ പുതു യുഗത്തിലേക്കുള്ള കാൽ ചുവട് എടുത്തു വെക്കുകയാണ്. അതിന് ആദ്യ പടിയാണ് ഇംഗ്ലണ്ടിനെതിരെയുള്ള വിജയവും. നായകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ വെസ്റ്റ് ഇൻഡീസിന്റെ വിജയം നാല് വിക്കറ്റിനായിരുന്നു.

326 റൺസാണ് വെസ്റ്റ് ഇൻഡീസ് പിന്തുടർന്ന് ജയിച്ചത്.83 പന്തിൽ പുറത്താകാതെ 109 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. 4 ഫോറും 7 സിക്സും അടങ്ങിയതായിരുന്നു ഈ ഇന്നിങ്സ്. ഇപ്പോൾ ഇതിനെല്ലാം ധോണിയോട് നന്ദി പറയുകയാണ് വെസ്റ്റ് ഇൻഡീസ് നായകൻ.

"ഞാൻ ധോണിയുമായി സംസാരിച്ചു.അദ്ദേഹം എന്നോട് പറഞ്ഞു നീ ക്രീസിൽ ഒരുപാട് സമയം ചിലവഴിക്കുക.നിനക്ക് അതിന് സാധിക്കും.എന്നിട്ട് നീ ആ സമയം ഉപയോഗിക്കുക ".

ഇതായിരുന്നു ഹോപിന്റെ വാക്കുകൾ.ഏകദിന ക്രിക്കറ്റിൽ തന്റെ വേഗതയേറിയ സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്.മാത്രമല്ല ഏകദിനത്തിൽ 5000 റൺസ് സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അടുത്ത മത്സരം ഡിസംബർ 6 ന്നാണ്.

Join our WhatsApp group