ഇന്ത്യ പാകിസ്ഥാൻ ലോകക്കപ്പ് മത്സര ആവേശത്തിനിടയിൽ ന്യൂസിലാൻഡിന് വമ്പൻ തിരിച്ചടി.
ഇന്ത്യ പാകിസ്ഥാൻ ലോകക്കപ്പ് മത്സര ആവേശത്തിനിടയിൽ ന്യൂസിലാൻഡിന് വമ്പൻ തിരിച്ചടി.
ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ ഈ മാസത്തെ ലോകക്കപ്പ് മത്സരങ്ങൾ ഇനി കളിക്കില്ല. ബംഗ്ലാദേശിനെതിരെ റണ്ണിങ്ങിന് ഇടയിൽ ബംഗ്ലാ ഫീൽഡറുടെ ത്രോ കയ്യിൽ കണ്ടതോടെ വില്യംസൺ ഇന്നലെ കളംവിട്ടിരുന്നു. ശേഷം താരം എക്സ്റേ എടുക്കുകയുണ്ടായി.
എന്നാൽ എക്സ്റേയിൽ വില്യംസന്റെ ഇടത്ത ള്ള വിരലിന് ഫ്രാക്ചർ ഒടിവ് സംഭവിച്ചതായി വ്യക്തമായി. എങ്കിലും അദ്ദേഹം ടീമിനോപ്പം തന്നെ തുടരും. അടുത്ത മാസം എങ്കിലും ടീമിലേക്ക് തിരകെ എത്താനാണ് അദ്ദേഹത്തിന്റെ ശ്രമം.
ലോകക്കപ്പിലെ കിവിസിന്റെ ആദ്യത്തെ രണ്ട് മത്സരങ്ങളും വില്യംസൺ കളിച്ചിരുന്നില്ല. വില്യംസന്റെ അഭാവത്തിൽ ലാത്തമാണ് കിവീസിനെ നയിച്ചത്.