ഇംഗ്ലണ്ടിന് ചാമ്പ്യൻസ് ട്രോഫി യോഗ്യത എങ്കിലും ലഭിക്കുമോ!!, സാധ്യതകൾ ഇങ്ങനെ..
ഇംഗ്ലണ്ടിന് ചാമ്പ്യൻസ് ട്രോഫി യോഗ്യത എങ്കിലും ലഭിക്കുമോ!!, സാധ്യതകൾ ഇങ്ങനെ..
2015 ലോകക്കപ്പിലെ ഞെട്ടിക്കുന്ന പുറത്താകാലിന് ശേഷം ഗംഭീര തിരിച്ചു വരവാണ് ഇംഗ്ലണ്ട് ടീം നടത്തിയത്. അതിന് ശേഷം നടന്ന ഐ സി സി യുടെ മേജർ ലിമിറ്റഡ് ഓവർ ട്രോഫികളിൽ എല്ലാം ടീം സെമി ഫൈനലിന് എങ്കിലും യോഗ്യത നേടിയിരുന്നു.2019 ഏകദിന ലോകക്കപ്പിലും കഴിഞ്ഞ ട്വന്റി ട്വന്റി ലോകക്കപ്പിലും കിരീടവും നേടിയിരുന്നു.
17 ലെ ചാമ്പ്യൻസ് ട്രോഫിയിലും 21 ലെ ട്വന്റി ട്വന്റി വേൾഡ് കപ്പിലും സെമിയിൽ തോൽവി രുചിച്ചു. പക്ഷെ ഈ ലോകക്കപ്പിൽ ഇംഗ്ലണ്ട് ഇതിനോടകം തന്നെ പുറത്താവുമെന്ന് വ്യക്തമാണ്. നിലവിൽ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ഇംഗ്ലണ്ട്.
2025 ചാമ്പ്യൻസ് ട്രോഫിയിലേക്കുള്ള ഇംഗ്ലണ്ടിന്റെ യോഗ്യതയും നിലവിൽ തുലാസിലാണ്. ആതിഥയേരായ പാകിസ്ഥാൻ ഒപ്പം ലോകക്കപ്പിലെ പോയിന്റ് ടേബിളിൽ ആദ്യത്തെ ഏഴു സ്ഥാനക്കാർ മാത്രമേ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടുകയൊള്ളു. ഈ ഒരു സാഹചര്യത്തിൽ ഇംഗ്ലണ്ടിന്റെ ചാമ്പ്യൻസ് ട്രോഫി യോഗ്യതക്കുള്ള സാധ്യത എങ്ങനെയാണ് എന്ന് പരിശോധിക്കാം.
1.ഇംഗ്ലണ്ടിന്റെ ലോകക്കപ്പിലെ അവസാനത്തെ മൂന്നു മത്സരം ഓസ്ട്രേലിയ, നെതർലാൻഡ്സ്,പാകിസ്ഥാൻ എന്നിവർക്കെതിരെയാണ്.ഈ മത്സരങ്ങളിൽ രണ്ടെണ്ണം എങ്കിലും ഇംഗ്ലണ്ട് ജയിക്കണം.
2. നെതർലാൻഡ്സ് ഇനിയുള്ള എല്ലാ മത്സരങ്ങളും തോൽക്കണം.നെതർലാൻഡ്‌സിന്റെ എതിരാളികൾ അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവർ.
3.ബംഗ്ലാദേശ് തങ്ങളുടെ ബാക്കിയുള്ള മൂന്നു മത്സരങ്ങളിൽ രണ്ട് എണ്ണത്തിൽ തോൽവി രുചിക്കണം.ബംഗ്ലാദേശിന്റെ എതിരാളികൾ പാകിസ്ഥാൻ, ഓസ്ട്രേലിയ,ശ്രീലങ്ക എന്നിവരാണ്.