ബാബർ വീണ്ടും പാകിസ്ഥാൻ നായകനായി നിയമിതനായി..
ബാബർ വീണ്ടും പാകിസ്ഥാൻ നായകനായി നിയമിതനായി..
ബാബർ വീണ്ടും പാകിസ്ഥാൻ നായകനായി നിയമിതനായി..
പാകിസ്ഥാൻ ക്രിക്കറ്റിൽ നാടകീയമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. ബാബർ അസം വീണ്ടും പാകിസ്ഥാൻ നായകനായി ചുമതല ഏറ്റു. ഏകദിന -t20 ടീമുകളുടെ നായകനായിയാണ് അദ്ദേഹം ചുമതല ഏറ്റത്.ടെസ്റ്റിൽ ഷാൻ മസൂദ് തന്നെ നായകനായി തുടരും.
കഴിഞ്ഞ ഏകദിന ലോകക്കപ്പിന് ശേഷമാണ് ബാബർ ക്യാപ്റ്റൻസി സ്ഥാനം വേണ്ടെന്ന് വെച്ചത്. മൂന്നു ഫോർമാറ്റിലെയും നായകനായിരുന്നു ആ സമയത്ത് ബാബർ. ബാബർ രാജി വെച്ചതോടെ പാകിസ്ഥാൻ പുതിയ ടെസ്റ്റ് t20 നായകന്മാരെ അന്നേ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റിൽ ഷാൻ മസൂദ് നായക സ്ഥാനം ഏറ്റെടുത്തു.
T20 യിൽ ഷഹീൻ ആഫ്രിദിയെയും നിയമിച്ചിരുന്നു.ഏകദിനത്തിൽ ആരെയും നിയമിച്ചിരുന്നില്ല. ഷഹീൻ കീഴിൽ വളരെ മോശം പ്രകടനം കാഴ്ച വെച്ചതോടെ പാകിസ്ഥാൻ വീണ്ടും ബാബറിലേക്ക് തിരിയുകയാണ്. ബാബറിന് കീഴിൽ ഒരു t20 ലോകക്കപ്പ് ഫൈനലിലും സെമിയിലും പാകിസ്ഥാൻ എത്തിയിട്ടുണ്ട്.
പി സി ബി സെലെക്ഷൻ കമ്മിറ്റിയിൽ എല്ലാവരും ഒന്നിച്ചു തന്നെയാണ് ബാബറിനെ വീണ്ടും നിയമിച്ചതെന്ന് ചെയർമാൻ മോഹസിന് നഖ്വി കൂട്ടിച്ചേർത്തു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഈ തീരുമാനത്തെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു. അഭിപ്രായങ്ങൾ രേഖപെടുത്തുക.