സമയം വെച്ചുള്ള പുതിയ റൂൾ നടപ്പിലാക്കാൻ ഐ സി സി
പുതിയ റൂൾ നടപ്പിലാക്കാൻ ഐ സി സി.
ടൈമിന്റെ പേരിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ലോകക്കപ്പാണ് ഈ കഴിഞ്ഞു പോയത്. Timed out എന്നാ രീതിയാണ് ഇതിന് കാരണമെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. വീണ്ടും സമയം വെച്ച് കൊണ്ട് തന്നെ ഐ സി സി പുതിയ ഒരു റൂൾ നടപ്പിലാക്കാൻ ചിന്തിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
സ്റ്റോപ്പ് ക്ലോക്ക് എന്നാണ് ഇതിന് ഐ സി സി പേരിട്ടിരിക്കുന്നത്. ഏകദിനത്തിലും ട്വന്റി ട്വന്റിയിലുമാണ് ഇത് ആദ്യം നടപ്പിലാക്കുക.എങ്ങനെയാണ് ഇത് പ്രവർത്തിക്കുക??.
ഓവറുകൾക്ക് ഇടയിലുള്ള സമയം നിയന്ത്രിക്കാനാണ് ഇത് നടപ്പിലാക്കാൻ പോകുന്നത്.60 സെക്കന്റ മാത്രമേ ഓവറുകൾക്ക് ഇടയിൽ ടീമിന് ലഭിക്കുകയൊള്ളു.മൂന്നു തവണ ഈ ഒരു 60 സെക്കന്റിനുള്ളിൽ പന്ത് എറിയാൻ കഴിയുന്നില്ലെങ്കിൽ 5 റൺസ് പെനാൽറ്റി വിധിക്കപ്പെടും.എന്ന് മുതൽ ഇത് നടപ്പിലാക്കുമെന്ന് വ്യക്തമല്ല.