റിയാൻ പരാഗ് ഇന്ത്യൻ ടീമിലേക്ക്
റിയാൻ പരാഗ് ഇന്ത്യൻ ടീമിലേക്ക്
റിയാൻ പരാഗ് ഇന്ത്യൻ ടീമിലേക്ക്
ആഭ്യന്തര ക്രിക്കറ്റിൽ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണ് റിയാൻ പരാഗ്. തുടർച്ചയായി ഏഴു മത്സരങ്ങളിൽ സായിദ് മുഷ്ത്ഖ് അലി ട്രോഫിയിൽ അദ്ദേഹം ഫിഫ്റ്റി സ്വന്തമാക്കിയിരുന്നു. ഇത് ലോക റെക്കോർഡാണ്.
മാത്രമല്ല പരാഗിന്റെ ഓൾ റൗണ്ട് മികവിൽ അസാം സയിദ് മുഷ്ത്ഖ് അലി ട്രോഫി സെമി ഫൈനൽ വരെ മുന്നേറിയിരുന്നു.പരാഗ് തന്നെയായിരുന്നു അസം നായകൻ.മികച്ച ഓൾ റൗണ്ട് പ്രകടനം തന്നെയാണ് പരാഗ് ടൂർണമെന്റിൽ ഉടനീളം പുറത്തെടുത്തതും.
ഈ പ്രകടനം മികവിന്റെ ഫലം അദ്ദേഹത്തിന് ലഭിക്കുകയാണ്. ലോകക്കപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയിൽ പരാഗിനെ ഉൾപെടുത്തിയിരിക്കും. നവംബർ 23 ന്നാണ് ട്വന്റി ട്വന്റി പരമ്പര ആരംഭിക്കുക.