ജൂനിയർ മലിംഗക്ക് പിന്തുണയുമായി സീനിയർ മലിംഗ.

ജൂനിയർ മലിംഗക്ക് പിന്തുണയുമായി സീനിയർ മലിംഗ.
(Pic credit:Crictracker)

ജൂനിയർ മലിംഗക്ക് പിന്തുണയുമായി സീനിയർ മലിംഗ.

ഈ ഏകദിന ലോകക്കപ്പിൽ ശ്രീലങ്ക കളിച്ച രണ്ട് മത്സരങ്ങളും ശ്രീലങ്ക തോൽവി രുചിച്ചിരുന്നു. രണ്ട് മത്സരങ്ങളിലും മികച്ച രീതിയിൽ ബാറ്റ് ചെയ്തിട്ടും മത്സരം ജയിക്കാൻ ശ്രീലങ്കക്കായില്ല.ബൗളിംഗ് ഡിപ്പാർട്മെന്റ് അത്രത്തോളം മോശം പ്രകടനങ്ങൾ കാഴ്ചവെച്ചത് കൊണ്ടാണ് ലങ്കക്ക് രണ്ട് മത്സരവും തോൽവി രുചിക്കേണ്ടി വന്നത്.

ഈ രണ്ട് മത്സരങ്ങളിലും ഏറ്റവും കൂടുതൽ പഴി കേട്ടത് ലങ്കൻ യുവ ഫാസ്റ്റ് ബൗളേർ മതീഷ പാതിരാനായാണ്. അദ്ദേഹം നൽകിയ വൈഡ് ബോളുകളാണ് ഇതിന് കാരണവും. രണ്ട് മത്സരങ്ങളിൽ നിന്നായി 180 ൽ അധികം റൺസ് അദ്ദേഹം വഴങ്ങി.

എന്നാൽ ഇപ്പോൾ സാക്ഷാൽ മലിംഗ പാതിരാനാക്ക് ആശ്വാസവാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.തന്റെ ട്വിറ്റർ അക്കൗണ്ട് വഴി താൻ പാതിരാനക്ക് ഒപ്പമുണ്ടെന്നും പാതിരാനയിൽ നല്ല വിശ്വാസമുണ്ടെന്നും മലിംഗ കുറിച്ചു.

Join our WhatsApp group