ഇംഗ്ലണ്ടിന്റെ പതനം സമ്പൂർണമോ!.
ഇംഗ്ലണ്ടിന്റെ പതനം സമ്പൂർണമോ!.
ഇംഗ്ലണ്ടിന്റെ പതനം സമ്പൂർണമോ!.
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ 2015 ന്ന് ശേഷം ഇംഗ്ലണ്ട് അത്ഭുതങ്ങൾ മാത്രമാണ് സൃഷ്ടിച്ചത്. ആ ലോകക്കപ്പിലെ ആദ്യ റൗണ്ടിലേ പുറത്താകാലിന് ശേഷം ഇംഗ്ലണ്ട് വളരെ മികച്ച രീതിയിൽ തന്നെയാണ് ലിമിറ്റഡ് ഓവർ ക്രിക്കറ്റിലേക്ക് തിരകെ വന്നത്.ആക്രമണ ക്രിക്കറ്റ് തന്നെയായിരുന്നു അവരുടെ ശക്തി.2023 ലോകകപ്പ് വരെ നടന്ന എല്ലാ ടൂർണമെന്റിലും അവസാന നാലിൽ ഇംഗ്ലണ്ട് ഉണ്ടായിരുന്നു.
ഈ കാലയളവിൽ 5 ഐ സി സി ടൂർണമെന്റ് ആണ് നടന്നത്.ഇതിൽ രണ്ടിൽ ഇംഗ്ലണ്ട് ജേതാക്കളുമായി. ഒരെണ്ണം ഫൈനലിൽ തോൽവി രുചിച്ചു. മൂന്നെണ്ണം സെമിയിലും തോൽവി രുചിച്ചു. പക്ഷെ കഴിഞ്ഞ ഏകദിന ലോകക്കപ്പിലേക്ക് എത്തിയതോടെ ഇംഗ്ലണ്ട് പതനത്തിലേക്ക് കൂപ്പുകുത്തി.
കഴിഞ്ഞ 12 ഏകദിന മത്സരങ്ങളിൽ അവർക്ക് ജയിക്കാൻ കഴിഞ്ഞത് 4 മത്സരങ്ങൾ മാത്രം. താരതമ്യ ദുർബലരായിരുന്നു ഈ എതിരാളികൾ എല്ലാം.നിലവിൽ ഏകദിന റാങ്കിങ്ങിൽ ഇംഗ്ലണ്ട് ആറാം സ്ഥാനത്താണ്. എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിച്ചു ഇംഗ്ലണ്ട് മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
എന്തൊക്കെയാണ് ഇംഗ്ലണ്ടിന്റെ പ്രശ്നങ്ങൾ, നിങ്ങളുടെ അഭിപ്രായം എന്താണ്??.