ഇംഗ്ലണ്ടിന് തിരിച്ചടി, ലീച് പുറത്ത്..

ഇംഗ്ലണ്ടിന് തിരിച്ചടി, ലീച് പുറത്ത്..

ഇംഗ്ലണ്ടിന് തിരിച്ചടി, ലീച് പുറത്ത്..
(Pic credit :X)

ഇംഗ്ലണ്ടിന് തിരിച്ചടി, ലീച് പുറത്ത്..

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്‌ മത്സരം നാളെ ആരംഭിക്കും. വിശാഘപട്ടണത്തിലാണ് ഈ മത്സരം. നിലവിൽ ഇംഗ്ലണ്ട് പരമ്പരയിൽ 1-0 ത്തിന് മുന്നിലാണ്. അഞ്ചു ടെസ്റ്റ്‌ മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

സ്പിനിന് അനൂകൂലമായ പിച്ചാകാനാണ് സാധ്യത. നിലവിൽ സൂചനകൾ നൽകുന്നതും ഇത്തരത്തിൽ ഒരു കാര്യത്തിലേക്കാണ്. ഇന്ത്യ നാല് സ്പിന്നർമാരെ ടീമിൽ ഉൾപെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടും നാല് സ്പിന്നർമാരെ ടീമിൽ ഉൾപെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഇംഗ്ലണ്ടിന് തിരിച്ചടി ഏറ്റിരിക്കുകയാണ്. നിലവിലെ ഇംഗ്ലണ്ട് സ്‌ക്വാഡിലെ ഏറ്റവും പരിചയസമ്പന്നനായ സ്പിന്നർ ലീച് രണ്ടാം ടെസ്റ്റ്‌ കളിക്കില്ലെന്ന് വ്യക്തമായി.നായകൻ ബെൻ സ്റ്റോക്സ് തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.ലീച്ചിന് പകരം യുവ സ്പിന്നർ ഷോയിബ് ബഷിർ ടീമിലേക്ക് എത്തിയേക്കും.

നിലവിലെ സാഹചര്യം കണക്കിൽ എടുത്താൽ ഇംഗ്ലണ്ട് കഴിഞ്ഞ ടെസ്റ്റിന് ഇറങ്ങിയ ബൌളിംഗ് അറ്റാക്ക് തന്നെയാവും ഉപോയഗിക്കുക. വുഡിന് ഒപ്പം മൂന്നു സ്പിന്നർ എന്നത് തന്നെയാവും ഈ കോമ്പിനേഷൻ. ഒപ്പം റൂട്ട് കൂടി ചേരുമ്പോൾ ഇന്ത്യ കരുതിയിരിക്കുക തന്നെ വേണം.

Join our whatsapp group