ഇനിയെങ്കിലും!, രോഹിത്ത് വീണ്ടും ഒറ്റ അക്കത്തിൽ പോയി, അവസാന 14 ഇന്നിങ്സുകൾ പരിതാപകരം, കണക്കുകൾ ഇങ്ങനെ..

സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണമെന്ന് പൊതുവെ ഒരു ചൊല്ലുണ്ട്. അശ്വിൻ കൃത്യം സമയത്ത് വിരമിക്കൽ പ്രഖ്യാപിച്ചു. രോഹിത്തിന് ഈ സമയം നിലവിൽ അതിക്രമിച്ചിരിക്കുകയാണ്.കോഹ്ലിയുടെ അവസ്ഥയും വിത്യാസതമല്ല. ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ച്വറി മാത്രം അപവാദം.

രോഹിത് ശർമ എന്നാ നായകനോ ബാറ്റർക്കോ നിലവിൽ ഒരു സ്വാധീനമോ ചിലത്താൻ ഇന്ത്യൻ ടീമിൽ കഴിയുന്നില്ല. ഇന്ത്യ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായി 3 ഹോം ടെസ്റ്റ്‌ തുടർച്ചയായി തോൽവി രുചിച്ചാണ് അദ്ദേഹം ഇന്ത്യയെ നയിക്കാൻ ഓസ്ട്രേലിയിൽ എത്തിയത്.വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപുകളിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായിരുന്ന രോഹിത് തന്റെ മികവിലേക്ക് എത്താൻ നിലവിൽ കഷ്ടപെടുകയാണ്.അദ്ദേഹത്തിന്റെ അവസാന 14 ടെസ്റ്റ്‌ ഇന്നിങ്സുകളുടെ കണക്ക് ചുവടെ ചേർക്കാം.

6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10, 3

Runs : 155

Average : 11.07

ഒരു വാലറ്റകാരന്റെ ശരാശരിയിൽ പോലും നിലവിൽ അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ കഴിയുനില്ല എന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ സംബന്ധിച്ചിടത്തോളം സങ്കടകരമായ കാഴ്ചയാണ്.ഈ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഇത് 12 മത്തെ തവണയാണ് അദ്ദേഹം ഒറ്റ സഖ്യയിൽ പുറത്താവുന്നത്.കഴിഞ്ഞ രണ്ട് വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പുകളിൽ വെറും 3 തവണ മാത്രമാണ് അദ്ദേഹം ഒറ്റ സഖ്യയിൽ പുറത്തായിട്ടുള്ളു.