ഇന്ത്യക്കെതിരെ അവസാന ടെസ്റ്റിൽ വില്യംസൺ കളിക്കില്ല; കിവികൾക്ക് നിരാശ
ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ഒക്ടോബർ 24 മുതലാണ് തുടക്കം കുറിക്കുന്നത്.
ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ഒക്ടോബർ 24 മുതലാണ് തുടക്കം കുറിക്കുന്നത്. ഈ മത്സരത്തിൽ ന്യൂസിലാൻഡ് സൂപ്പർ താരം കെയ്ൻ വില്ല്യംസൺ കളിക്കില്ല. പരിക്ക് മൂലമാണ് വില്ല്യംസൺ പരമ്പരയിൽ നിന്നും പുറത്തായത്. ആദ്യ മത്സരവും താരത്തിന് നഷ്ടപ്പെട്ടിരുന്നു.
ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 110 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു.
ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത കിവീസ് 402 റൺസിനാണ് പുറത്തായത്. രചിൻ രവീന്ദ്ര സെഞ്ച്വറി നേടി തിളങ്ങി. കോൺവേ അർധ സെഞ്ച്വറിയും നേടി. 91 റൺസാണ് കോൺവേ അടിച്ചെടുത്തത്. ഇന്ത്യക്കായി കുൽദീപ് യാദവ്, ജഡേജ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി. സിറാജ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 46 റൺസിനാണ് പുറത്തായത്. ഇന്ത്യൻ താരങ്ങൾക്ക് ഒരു അവസരവും നൽകാതെയ ന്യൂസിലാൻഡ് ബൗളർമാർ ഇന്ത്യയെ തകർക്കുകയായിരുന്നു
ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ സർഫറാസ് ഖാൻ സെഞ്ച്വറിയും നേടി. 195 പന്തിൽ 150 റൺസ് ആണ് താരം നേടിയത്. 18 ഫോറുകളും മൂന്ന് സിക്സുമാണ് താരം നേടിയത്.
പന്ത് 99 റൺസും നേടി. സെഞ്ച്വറിക്ക് ഒരു റൺസ് മാത്രം അകലെ പന്ത് മടങ്ങുകയായിരുന്നു. 9 ഫോറുകളും 5 സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്.
രോഹിത് 63 പന്തിൽ 52 റൺസും നേടി. എട്ട് ഫോറുകളും ഒരു സിക്സുമാണ് രോഹിത് നേടിയത്.