ഷാക്കിബ് ചെയ്തത് ശെരിയോ തെറ്റോ??, എന്റെ അഭിപ്രായം!!

ഷാക്കിബ് ചെയ്തത് ശെരിയോ തെറ്റോ??, എന്റെ അഭിപ്രായം!!

ഷാക്കിബ് ചെയ്തത് ശെരിയോ തെറ്റോ??, എന്റെ അഭിപ്രായം!!
(Pic credit :X)

ഷാക്കിബ് ചെയ്തത് ശെരിയോ തെറ്റോ??, എന്റെ അഭിപ്രായം!!

അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായിയാണ് timed ഔട്ട്‌ ആയി ഒരു താരം പുറത്താവുന്നത്. മാത്യൂസാണ് ആ താരം എന്നത് ഇതിനോടകം എല്ലാവരും മനസിലാക്കിയ കാര്യമാണ്. എന്താണ് timed ഔട്ട്‌??

ഒരു ബാറ്റർ പുറത്തായത്തിന് ശേഷം മൂന്നു മിനുറ്റിന് ഉള്ളിൽ അടുത്ത ബാറ്റർ സ്ട്രൈക്ക് എടുത്തിരിക്കണം. അല്ലെങ്കിൽ ആ ബാറ്ററേ ഔട്ടായി വിധിക്കും.

ഇനി എന്റെ അഭിപ്രായത്തിലേക്ക്.

ഷാക്കിബ് ചെയ്തത് സ്പോർട്സ്മാൻ സ്പിരിറ്റിന് എതിര് തന്നെയാണ്.തന്റെത് അല്ലാത്ത ഹെൽമെറ്റായി കളത്തിലേക്ക് എത്തുകയായിരുന്നു മാത്യൂസ് എന്നാണ് പറയപെടുന്നത്. അത് കൊണ്ട് തന്നെ സ്ട്രൈക്ക് എടുക്കാതെ താരം തന്റെ ഹെൽമെറ്റിന് വേണ്ടി കാത്തിരുന്നു. പക്ഷെ 3 മിനിറ്റ് കഴിഞ്ഞതോടെ ഷാക്കിബ് അപ്പീൽ ചെയ്തു. അമ്പയർ ഔട്ട്‌ വിളിച്ചു.

ഷാക്കിബിന്റെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ നിയമമാണ് അത് ഉപയോഗിക്കുന്നതിൽ യാതൊരുവിധ തെറ്റുമില്ല. സ്ലോ ഓവർ റേറ്റിലായിരുന്നു ബംഗ്ലാദേശ്. അത് കൊണ്ട് തന്നെ ഒരു ബാറ്റർ പിന്നീടും ഒരുപാട് സമയം എടുക്കുമ്പോൾ അവരുടെ ഓവർ റേറ്റ് പിന്നീടും കുറയും. അങ്ങനെ വന്നാൽ ഷാക്കിബും ബംഗ്ലാദേശും നടപടികൾ നേരിടേണ്ടി വരുമെന്നതാണ് എന്റെ അറിവ് (തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക )

മാത്യൂസിന്റെ ഭാഗത്തു മാനുഷിക പരിഗണന മാത്രമാണ് ലഭിക്കാനുള്ളത്. അത് ഒരിക്കലും ബംഗ്ലാദേശ് ടീമിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലല്ലോ. മാത്യൂസിന് ഒന്ന് അല്ലേൽ ഹെൽമെറ്റ്‌ ഇല്ലാതെ രണ്ട് പന്തുകൾ കൂടി നേരിടാമായിരുന്നു.സ്പിന്നറായിരുന്നു ആ സമയത്ത് പന്ത് എറിഞ്ഞിരുന്നതും.

നിങ്ങളുടെ അഭിപ്രായം എന്താണ്??

Join our WhatsApp group