ഈ നേട്ടത്തിൽ എത്തിയ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ നായകനാണ് കെ എൽ രാഹുൽ
ഈ നേട്ടത്തിൽ എത്തിയ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ നായകനാണ് കെ എൽ രാഹുൽ
ഈ നേട്ടത്തിൽ എത്തിയ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ നായകനാണ് കെ എൽ രാഹുൽ..
മൂന്നു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണ ആഫ്രിക്ക പര്യടനത്തിന് ആരംഭം കുറിച്ചത്.ഇരു ടീമുകളും ഓരോ വിജയം നേടി പരമ്പര സമനിലയിൽ അവസാനിച്ചിരുന്നു.തുടർന്ന് മൂന്നു ഏകദിനങ്ങൾ അടങ്ങിയ പരമ്പരക്ക് കൂടി കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. ആദ്യ ഏകദിനത്തിൽ ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചു.
ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ദക്ഷിണ ആഫ്രിക്ക നായകൻ മാർക്രത്തിന്റെ തീരുമാനം തെറ്റി. അർഷദീപും ആവേഷ് ഖാനും കൂടി ചേർന്ന് ദക്ഷിണ ആഫ്രിക്കയെ 116 റൺസിന് ഓൾ ഔട്ടാക്കി. അർഷാദീപ് അഞ്ചു വിക്കറ്റ് നേടി.ആവേഷ് ഖാൻ നാലും വിക്കറ്റ് സ്വന്തമാക്കി.
117 എന്നാ ലക്ഷ്യം ഇന്ത്യ 16.4 ഓവറിൽ മറികടന്നു.അരങ്ങേറ്റകാരൻ സായി സുദർശൻ ഫിഫ്റ്റി സ്വന്തമാക്കി.അർഷദീപാണ് കളിയിലെ താരം. പിങ്ക് ഏകദിന മത്സരത്തിൽ ദക്ഷിണ ആഫ്രിക്കയെ തോൽപിച്ച ആദ്യത്തെ ഇന്ത്യൻ നായകനാണ് കെ എൽ രാഹുൽ.
ഇന്ത്യയെ താൻ അവസാനമായി നയിച്ച പത്തു മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി വിജയം നേടാൻ രാഹുലിനായിട്ടുണ്ട്.സ്വന്തം നാട്ടിൽ ദക്ഷിണ ആഫ്രിക്കയെ ഏറ്റവും ചെറിയ സ്കോറിൽ പുറത്താക്കിയ നായകൻ എന്നാ നേട്ടവും കഴിഞ്ഞു ദിവസം രാഹുൽ സ്വന്തമാക്കി. മൂന്നു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.അടുത്ത ഏകദിനം 19 ന്നാണ്.