ക്ലൂസ്നറും ലോകക്കപ്പും
ഒരു ലോകക്കപ്പിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുക്കുക, ആ ലോകക്കപ്പിലെ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കുക, ഒടുവിൽ ഒരു നിമിഷത്തെ തന്റെ അശ്രദ്ധയിൽ ലോകകിരീടത്തിൽ നിന്ന് അകന്നു പോവുക.പറഞ്ഞു വരുന്നത് 1999 ലെ ദക്ഷിണ ആഫ്രിക്ക ഇതിഹാസ ഓൾ റൗണ്ടർ ലാൻസ് ക്ലൂസ്നേറുടെ ലോകക്കപ്പ് പ്രകടനത്തെ പറ്റിയാണ്.
9 മത്സരങ്ങൾ,140.50 ബാറ്റിംഗ് ശരാശരിയിൽ 122.17 പ്രഹരശേഷിയിൽ 281 റൺസ്. ടൂർണമെന്റിൽ ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ. എന്ത് കൊണ്ടും ഒരു ലോകക്കപ്പ് അർഹിച്ച പ്രകടനം.ഇന്ത്യക്കെതിരെയാണ് ക്ലൂസ്നർ ലോകക്കപ്പിൽ തന്റെ തേരോട്ടം ആരംഭിച്ചത്.
ഇന്ത്യയെ തകർത്ത മൂന്നു വിക്കറ്റുകളും 4 പന്തിൽ പുറത്താകാതെ 12 റൺസും.ശ്രീലങ്കക്കെതിരെ തകർന്ന് പോയ തന്റെ ടീമിനെ ചുമലിലേറ്റിയ ഫിഫ്റ്റി,200 റൺസ് മാത്രം പിന്തുടരാൻ ഇറങ്ങിയ നിലവിലെ ജേതാക്കളെ തകർത്ത വിക്കറ്റുകളുമായി കളിയിലെ താരമെന്ന പുരസ്കാരവും.ലോകക്കപ്പിലെ തുടർച്ചയായ രണ്ടാം മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തോടെ ഇംഗ്ലണ്ടിനെ മറികടന്ന 48 റൺസും ഒരു വിക്കറ്റും.
വീണ്ടും ഒരു മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം, ഈ തവണ എതിരാളികൾ കെനിയ, തനിക്ക് ബാറ്റ് ചെയ്യേണ്ടി വരാത്ത മത്സരത്തിൽ അഞ്ചു വിക്കറ്റ് അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു.ക്ലൂസനർ ഒരു ഒറ്റയാൾ പോരാട്ടം കൂടി നടത്തിയെങ്കിലും സിമ്പാവേക്കെതിരെ ദക്ഷിണ ആഫ്രിക്കക്ക് ഞെട്ടിക്കുന്ന തോൽവി.
വീണ്ടും ക്ലൂസ്നർ, വീണ്ടും മാൻ ഓഫ് ദി മാച്ച്, വീണ്ടും ദക്ഷിണ ആഫ്രിക്കൻ വിജയം, ഈ തവണ എതിരാളികൾ പാകിസ്ഥാൻ. കല്ലിസ് നിറഞ്ഞാടിയ ന്യൂസിലാൻഡിന് എതിരെയുള്ള മത്സരത്തിൽ ഒരു രണ്ട് വിക്കറ്റ്.ഓസ്ട്രേലിയക്കെതിരെയും തന്റെ റോൾ ഭംഗിയായി നിർവഹിച്ചു കൊണ്ട് ലോകക്കപ്പ് സെമിഫൈനലിലേക്ക്.
സെമിയിൽ വീണ്ടും ഓസ്ട്രേലിയ. അവസാന ഓവറിൽ ഒരു വിക്കറ്റ് കയ്യിലിരക്കെ ദക്ഷിണ ആഫ്രിക്കക്ക് ജയിക്കാൻ വേണ്ടത് 9 റൺസ്.ആദ്യത്തെ രണ്ട് പന്തുകളിൽ ബൗണ്ടറി സ്വന്തമാക്കിയ ക്ലൂസനർ മത്സരം സമനിലയിലാക്കി.അടുത്ത പന്ത് ഡോട്ട്,ഒടുവിൽ ലോകക്കപ്പിലെ അതിസമ്മർദ്ദ നിമിഷത്തിൽ ക്ലൂസ്നർ ഡോണൾഡിനെ റണ്ണിനായി വിളിക്കുകയും തുടർന്ന് ഡോണൾഡ് റൺ ഔട്ടാവുകയും ചെയ്തതോടെ മത്സരം സമനിലയിലും സൂപ്പർ സിക്സ് സ്റ്റേജിന്റെ വിജയത്തിന്റെ പേരിൽ ഓസ്ട്രേലിയ ഫൈനലിലേക്കും.
ഒരു പക്ഷെ ക്ലൂസനർ ഒന്ന് കൂടി ക്ഷമ കാണിച്ചിരുനെകിൽ ദക്ഷിണ ആഫ്രിക്കക്ക് ഒരു ലോക കിരീടം സ്വന്തം പേരിൽ കുറിക്കാൻ സാധിച്ചിരുന്നേനെ....
4 days to go for world cup..