കിവീസും ഇംഗ്ലണ്ടും ലോകക്കപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഉടലെടുത്ത ഐക്കണിക്ക് പ്രകടനങ്ങൾ ഇതാ..
ഒടുവിൽ ലോകക്കപ്പിന് കൊടിയേറുകയാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ കാവ്യങ്ങൾ രചിക്കപെടുന്ന ദിവസങ്ങളാണ് ഇനി അങ്ങോട്ട്. എക്കാലത്തെയും മികച്ച ഫൈനലുകളിൽ ഒന്നിൽ വിജയികളായി പ്രഖ്യാപിക്കപെട്ട ഇംഗ്ലണ്ടും ഇംഗ്ലണ്ടിനോട് അതെ ഫൈനലിൽ തോൽവി രുചിച്ച ന്യൂസിലാൻഡുമാണ് 2023 ലോകക്കപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.
ലോകക്കപ്പിൽ ഇത് വരെ പത്തു തവണയാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയത്.നാല് വിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോൾ അഞ്ചു മത്സരങ്ങൾ ന്യൂസിലാൻഡും സ്വന്തമാക്കി.ടൈ ആയ ഒരു മത്സരമാണ് ലോകക്കപ്പ് കണ്ട എക്കാലത്തെയും മികച്ച ഫൈനലിന് സാക്ഷ്യം വഹിച്ചതും.
ലോകക്കപ്പിലെ ഐക്കണിക്ക് പ്രകടനങ്ങളും ഇവർ തമ്മിൽ കളിച്ചപ്പോൾ ഉടലെടുത്തിട്ടുണ്ട്. 2015 ലോകക്കപ്പിൽ ഇംഗ്ലീഷ് നിരയെ തകർത്ത സൗത്തീയുടെ 7 വിക്കറ്റ് പ്രകടനവും തുടർന്ന് കൊടുങ്കാറ്റായി ആഞ്ഞടിച്ച കിവിസ് നായകൻ മക്കല്ലത്തിന്റെ 25 പന്തിലെ 77 റൺസുമെല്ലാം ഇത്തരത്തിലെ ഐക്കണിക്ക് പ്രകടനങ്ങളാണ്.
ലോകക്കപ്പ് ഫൈനലിലെ ബെൻ സ്റ്റോക്സിന്റെ മാന്ത്രികതയും ഇവർ തമ്മിൽ കളിച്ചപ്പോൾ രചിക്കപെട്ട ഇതിഹാസ കാവ്യത്തിലെ ഒരു ഏടാണ് .ഈ ലോകക്കപ്പിലും അവർ തമ്മിൽ കളിക്കുമ്പോൾ ഇതിഹാസ പ്രകടനങ്ങൾ ഇനിയും ഉടലെടുത്തേക്കാം. അതിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )