സ്കോട്ട് എഡ്‌വാർഡ്‌സ് എന്നാ നായകനും മനുഷ്യനും..
ഒരു ലക്ഷത്തിന് മുകളിൽ മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്തിൽ നിന്ന് ക്രിക്കറ്റിന്റെ രാജാക്കന്മാരായ കാങ്കരൂകളുടെ നാട്ടിൽ എത്തി ശേഷം ദക്ഷിണ ആഫ്രിക്കയേ തകർത്ത് വിട്ട സ്കോട്ട് എഡ്‌വാർഡസ് എന്നാ നെതർലാൻഡ്സ് നായകന്റെ ജീവിത കഥയും ഒപ്പം അയാളുടെ ഇന്നലത്തെ നായകമികവുമാണ് ഇവിടെ കുറിക്കപെടുന്നത്.
ഓഷ്യാനിയ മേഖലയിലെ ഒരു കൊച്ചു രാജ്യമാണ് തൊങ്ക.1996 ഓഗസ്റ്റ് 23 ന്ന് അവിടെയായിരുന്നു അദ്ദേഹത്തിന്റെ ജനനം.തുടർന്ന് ഓസ്ട്രേലിയിലെ മെൽബണിൽ ക്രിക്കറ്റ് കളിച്ചു വളർന്നു. തന്റെ മുത്തശ്ശിയുടെ ഡച്ച് പൗരത്വം മൂലം എഡ്‌വാർഡസിനും ഡച്ച് പൗരത്വം ലഭിച്ചു.2022 ൽ ഡീകിന് യൂണിവേഴ്സിറ്റിയിൽ സ്പോർട്സ് മാനേജ്മെന്റ് എം ബി എ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഡച്ച് നായകനായി നിയോഗിക്കപെട്ടു. തുടർന്ന് വിൻഡിസിനെ തകർത്തു കൊണ്ട് ലോകക്കപ്പ് പ്രവേശനം.
ലോകക്കപ്പ് ആരംഭിക്കുന്ന വേളയിൽ സ്കോട്ട് എഡ്‌വാർഡസ് ഒരു പ്രഖ്യാപനം കൂടി നടത്തി.ആ പ്രഖ്യാപനം ഇങ്ങനെയായിരുന്നു.
"ഏത് ഒരു ടീമും ലോകക്കപ്പിന് വരുന്നത് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ വേണ്ടി തന്നെയാണ്. തങ്ങളും ഈ ലോകകപ്പ് സെമി ലക്ഷ്യം വെച്ച് തന്നെയാണ് വന്നിരിക്കുന്നത്".
എന്നാൽ കർണാടകയോട് പോലും മോശം പ്രകടനം കാഴ്ച വെച്ച ഒരു ടീമിനെ കൊണ്ട് ഇത് സാധിക്കുമോ എന്നാ ചോദ്യം ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ ഉടലെടുത്തു കാണണം.സന്നാഹ മത്സരങ്ങളിലും വേണ്ടത്ര മികവും കാഴ്ച വെക്കാനും കഴിഞ്ഞില്ല. പക്ഷെ പാകിസ്ഥാനെതിരെ ബാസ് ഡി ലീഡിന്റെ മികവിൽ പൊരുതി നോക്കിയപ്പോഴും ഏതേലും ഒരു ടീമിന്റെ നെറ്റ് റൺ റേറ്റ് തകർക്കാൻ മാത്രമേ ഓറഞ്ച് പടക്ക് സാധിക്കുകയൊള്ളു എന്നും ക്രിക്കറ്റ് ആരാധകരാൽ കരുതപെട്ടതാണ്.
പക്ഷെ, ദക്ഷിണ ആഫ്രിക്കയേ തകർത്ത് കൊണ്ട് സ്കോട്ട് എഡ്‌വാർഡ് സംഘവും തങ്ങൾ സെമി എന്നാ ഒറ്റ ലക്ഷ്യത്തിലേക്ക് എന്നാണ് തെളിയിക്കുകയാണ്. തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഒരു ടീമിനെ വാലറ്റത്തെ കൂട്ടുപിടിച്ചു മികച്ച സ്കോറിലേക്ക് എത്തിക്കുന്നു. ശേഷം ഏത് ഒരു ക്യാപ്റ്റനും അല്പം ഭയത്തോടെ മാത്രം നടപ്പാക്കുന്ന കാര്യങ്ങൾ ചെയ്യുന്നു. സ്പിന്നർമാരെ തുടരെ ദക്ഷിണ ആഫ്രിക്ക ബാറ്റർമ്മാർക്ക് മുന്നിൽ പവർപ്ലേയിൽ തന്നെ അവതരിപ്പിച്ചതും തെല്ലും ഭയമായില്ലാതെ മില്ലറിന്റെ മുന്നിലേക്ക് വാൻ ഡർ മെർവിനെ ഇട്ടു കൊടുത്തതുമെല്ലാം ഇതിന് ഉദാഹരണമാണ്.
ഒരു വിജയം കൊണ്ട് ഒന്നും എഡ്‌വാർഡസിന്റെ സംഘം തൃപ്തിപെടില്ലെന്ന് ഉറപ്പാണ്.പല വമ്പൻമാരും ഇനിയും അട്ടിമറിക്കപെട്ടേക്കാം.സൂക്ഷിച്ചുകൊള്ളുക ഈ ഡച്ച് സംഘത്തെ..