നാലാം ടെസ്റ്റിൽ രാഹുൽ കളിക്കില്ല...

നാലാം ടെസ്റ്റിൽ രാഹുൽ കളിക്കില്ല...

നാലാം ടെസ്റ്റിൽ രാഹുൽ കളിക്കില്ല...
Pic credit (X)

നാലാം ടെസ്റ്റിൽ രാഹുൽ കളിക്കില്ല...

ഇന്ത്യ ഇംഗ്ലണ്ട് നാലാമത്തെ ടെസ്റ്റ്‌ ഫെബ്രുവരി 23 ന്നാണ് ആരംഭിക്കുക. ഇന്ത്യൻ ഉപനായകൻ ബുമ്രക്ക് ഈ മത്സരത്തിൽ വിശ്രമം നൽകിയിട്ടുണ്ട്. മുകേഷ് കുമാറോ അക്സർ പട്ടേലോ ബുമ്രക്ക് പകരം ആദ്യ ഇലവണിൽ കളിച്ചേക്കും. രഞ്ജി കളിക്കാൻ പോയ മുകേഷ് ഇന്ത്യൻ ടീമിന് ഒപ്പം തിരകെ ചേർന്നിട്ടുണ്ട്.

നാലാമത്തെ ടെസ്റ്റിൽ രാഹുൽ തിരകെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ആരാധകർ. കഴിഞ്ഞ ദിവസം അത്തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുകയും ചെയ്തു. എന്നാൽ ലഭിക്കുന്ന ഏറ്റവും പുതിയ സൂചനകൾ അങ്ങനെയല്ല. രാഹുൽ നാലാമത്തെ ടെസ്റ്റും കളിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

താരത്തിന്റെ പരിക്ക് പൂർണമായും ഭേദമായിട്ടില്ല എന്നാണ് സൂചനകൾ. ഈ ഒരു സാഹചര്യത്തിൽ താരത്തെ വീണ്ടും കളിപിച്ചു സാഹചര്യം കൂടുതൽ വഷളാക്കാൻ ബി സി സി ഐ ആഗ്രഹിക്കുന്നില്ല എന്ന് തന്നെ കരുതാം.രാഹുൽ ടീമിലേക്ക് തിരകെ എത്തിയിരുനെൽ പതിഡറിന് ടീമിലെ സ്ഥാനം നഷ്ടമായേനെ.പക്ഷെ നിലവിൽ പതിഡറിന് ഒരു അവസരം കൂടി നൽകാൻ ഇന്ത്യ തയ്യാറയേക്കും.

ഇന്ത്യ നാലു സ്പിന്നർമാരെയും രണ്ട് പേസർമാരെയും വെച്ച് കളിക്കാൻ ശ്രമിച്ചാൽ പതിഡർ ടീമിൽ നിന്ന് പുറത്താകും. ഇത് ഒരു വിദൂര സാധ്യത മാത്രമാണ്. അങ്ങനെയെങ്കിൽ അക്സരും മുകേഷും ഒരുമിച്ചു ടീമിലെക്കെത്തും. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.

Join our whatsapp group