ഈ നേട്ടത്തിൽ എത്തുന്ന ചരിത്രത്തിലെ ആദ്യത്തെ താരമായി മാക്സി...
ഈ നേട്ടത്തിൽ എത്തുന്ന ചരിത്രത്തിലെ ആദ്യത്തെ താരമായി മാക്സി...
ഈ നേട്ടത്തിൽ എത്തുന്ന ചരിത്രത്തിലെ ആദ്യത്തെ താരമായി മാക്സി...
അസാധ്യങ്ങളെ അത്ഭുതമാക്കുന്നവനാണ് ഗ്ലെൻ മാക്സ്വെൽ. ഏകദിന ലോകക്കപ്പിലും ഇന്നലെയുമെല്ലാം കണ്ടത് അത് തന്നെയാണ്.ഇന്ത്യയുടെ 223 റൺസ് മാക്സിയുടെ സെഞ്ച്വറി മികവിൽ ഓസ്ട്രേലിയ മറികടന്നു.
ഒപ്പം കുറച്ചു റെക്കോർഡുകൾ കൂടി അദ്ദേഹം സ്വന്തമാക്കി. അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ 100 മത്തെ മത്സരത്തിൽ സെഞ്ച്വറി നേടിയ ആദ്യത്തെ താരമെന്നതാണ് ഈ നേട്ടം.ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഓസ്ട്രേലിയുടെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്നാ നേട്ടത്തിന് ഒപ്പമെത്താനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
47 പന്തിലാണ് അദ്ദേഹം ഈ സെഞ്ച്വറി സ്വന്തമാക്കിയത്. ആരോൺ ഫിഞ്ചും ഇന്ഗ്ലിസും 47 പന്തിൽ സെഞ്ച്വറി സ്വന്തമാക്കിട്ടുണ്ട്. ഇന്ഗ്ലിസ് സ്വന്തമാക്കിയത് ഈ പരമ്പരയിലെ ആദ്യത്തെ മത്സരത്തിലാണ്.