സച്ചിനും കോഹ്ലിക്കും സാധിക്കാത്തത് ചെയ്തെടുത്തു നിതിഷ് കുമാർ റെഡ്ഢി..

സച്ചിനും കോഹ്ലിക്കും സാധിക്കാത്തത് ചെയ്തെടുത്തു നിതിഷ് കുമാർ റെഡ്ഢി..

സച്ചിനും കോഹ്ലിക്കും സാധിക്കാത്തത് ചെയ്തെടുത്തു നിതിഷ് കുമാർ റെഡ്ഢി..
Pic credit:X

സച്ചിനും കോഹ്ലിക്കും സാധിക്കാത്തത് ചെയ്തെടുത്തു നിതിഷ് കുമാർ റെഡ്ഢി..

ബോർഡർ ഗവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 180 റൺസിന് ഓൾ ഔട്ടായി. മിച്ചൽ സ്റ്റാർക്കിന്റെ 6 വിക്കറ്റുകളാണ് ഇന്ത്യയേ തകർത്തത്.54 പന്തിൽ 42 റൺസ് നേടിയ റെഡ്ഢിയാണ് ഇന്ത്യൻ ടോപ് സ്കോറർ.3 സിക്സും 3 ഫോറും അദ്ദേഹം തന്റെ ഇന്നിങ്സിൽ സ്വന്തമാക്കി.

രാഹുൽ 37 റൺസും, ഗിൽ 31 റൺസും,പന്ത് 21 റൺസും അശ്വിൻ 22 റൺസും സ്വന്തമാക്കി.ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക്കിന് പുറമെ കമ്മീൻസും ബോളണ്ടും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി.ഇതിനിടയിൽ നിതിഷ് റെഡ്ഢി മറ്റൊരു ഇന്ത്യൻ ബാറ്റർക്കും സാധിക്കാത്ത ഒരു നേട്ടം കൂടി സ്വന്തമാക്കി.എന്താണ് ആ നേട്ടം എന്ന് പരിശോധിക്കാം.

ഓസ്ട്രേലിയിൽ വെച് ഓസ്ട്രേലിയ പേസർമാർക്കെതിരെ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ ബാറ്റർ എന്നതാണ് ഈ നേട്ടം.തന്റെ രണ്ട് ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്നാണ് റെഡ്ഢി ഇത് വരെ അഞ്ചു സിക്സാണ് അദ്ദേഹം സ്വന്തമാക്കിയത്. നിലവിൽ ആദ്യത്തെ ദിവസത്തിന്റെ ഡിന്നർ ബ്രേക്കാണ്. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.