ഇന്ത്യ ഇന്നിങ്സ് തോൽവിയിലേക്കോ!!,മൂന്നാം ദിനം ആദ്യ സെഷനിൽ ഓസ്ട്രേലിയ പിടിമുറുക്കി

ഇന്ത്യ ഇന്നിങ്സ് തോൽവിയിലേക്കോ!!,മൂന്നാം ദിനം ആദ്യ സെഷനിൽ ഓസ്ട്രേലിയ പിടിമുറുക്കി

ഇന്ത്യ ഇന്നിങ്സ് തോൽവിയിലേക്കോ!!,മൂന്നാം ദിനം ആദ്യ സെഷനിൽ ഓസ്ട്രേലിയ പിടിമുറുക്കി
Pic credit:X

ഇന്ത്യ ഇന്നിങ്സ് തോൽവിയിലേക്കോ!!,മൂന്നാം ദിനം ആദ്യ സെഷനിൽ ഓസ്ട്രേലിയ പിടിമുറുക്കി 

ഗാബ്ബ ടെസ്റ്റിൽ ഓസ്ട്രേലിയ പിടിമുറുക്കി. 3 മത്തെ ദിവസം 7 വിക്കറ്റ് നഷ്ടത്തിൽ 405 റൺസ് എന്നാ നിലയിലാണ് ഓസ്ട്രേലിയ കളത്തിലേക്ക് ഇറങ്ങി.445 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ടായി.അലക്സ്‌ ക്യാരി 70 റൺസ് സ്വന്തമാക്കി.

ഇന്ത്യക്ക് വേണ്ടി ബുമ്ര ഇന്ന് ഒരു വിക്കറ്റ് കൂടി സ്വന്തമാക്കി.ഇതോട് കൂടി ഓസ്ട്രേലിയയിൽ 50 വിക്കറ്റ് ബുമ്ര തികച്ചു.51 വിക്കറ്റ് നേടിയ കപിലിനെ കൂടി മറികടന്നാൽ ഓസ്ട്രേലിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യ കാരനായി ബുമ്രക്ക് മാറാം. മാത്രമല്ല എവേ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും അദ്ദേഹത്തിന് മുന്നിലുണ്ട്.

ഓസ്ട്രേലിയിൽ വെച് 51 വിക്കറ്റ് നേടിയ കപിൽ തന്നെയാണ് ഈ ലിസ്റ്റിൽ മുന്നിൽ. മഴ പല തവണ ആദ്യത്തെ സെഷനിൽ കളിമുടക്കി.ഒടുവിൽ ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്നാ നിലയിലാണ്. രാഹുലാണ് നിലവിൽ ക്രീസിലുള്ളത്. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

24 പന്തിൽ 13 റൺസുമായി നിൽക്കുന്ന രാഹുലിൽ തന്നെയാണ് ഇന്ത്യൻ പ്രതീക്ഷകൾ.ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാം സെഷൻ 8.25 ന്ന് ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക.