ഞങ്ങളുടെ നാട്ടിൽ ക്രിക്കറ്റിനെ ഒരു തമാശമാത്രമായിയാണ് കാണുന്നത്. തനിക്ക് അത് മാറ്റിയെടുക്കണം - ലോഗൻ വാൻ ബീക്ക്.

ഞങ്ങളുടെ നാട്ടിൽ ക്രിക്കറ്റിനെ ഒരു തമാശമാത്രമായിയാണ് കാണുന്നത്. തനിക്ക് അത് മാറ്റിയെടുക്കണം - ലോഗൻ വാൻ ബീക്ക്.
(Pic credit:Espncricinfo )

ഞങ്ങളുടെ നാട്ടിൽ ക്രിക്കറ്റിനെ ഒരു തമാശമാത്രമായിയാണ് കാണുന്നത്. തനിക്ക് അത് മാറ്റിയെടുക്കണം - ലോഗൻ വാൻ ബീക്ക്.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ മികച്ച പ്രകടനങ്ങളാണ് നെതർലാൻഡ്സ് ടീം കാഴ്ചവെക്കുന്നത്.ദക്ഷിണ ആഫ്രിക്കയെ തോല്പിക്കാൻ അവർക്ക് സാധിച്ചിരുന്നു.എന്നാൽ ഒരുപാട് വേദനയുണ്ടാക്കിയ ഒരു സംഭവം ഡച്ച് താരം ലോഗൻ വാൻ ബീക്ക് ഓർത്തുയെടുക്കകയാണ്.

രാവിലെ താൻ ഒരു ഡച് സ്പോർട്സ് ഷോ കാണുകയായിരുന്നു. അവർ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചു ചിരിക്കുകയാണ്.9 മണി മുതൽ 5 മണി വരെയുള്ള ജോലിയെ പോലെയാണ് ക്രിക്കറ്റ്‌ എന്ന് പറയുന്നുണ്ട്. ക്രിക്കറ്റിനെ പറ്റി അനേകം തമാശകളും അവർ പറയുന്നുണ്ട്.

രണ്ട് വിജയങ്ങൾ കൂടി സ്വന്തമാക്കിയാൽ ക്രിക്കറ്റിനെ കളിയാക്കുന്നത് അവർ നിർത്തിയേക്കും.അവർ അവരുടെ രാജ്യത്തെ ഏറ്റവും മികച്ച സ്പോർട്ട് ടീമുകളിൽ ഒന്നിനെ പറ്റി വാ തോരാതെ സംസാരിക്കുകയും ചെയ്യുമെന്നും വാൻ ബീക് കൂട്ടിച്ചേർത്തു

Join our whatsapp group

.