രാജ്യത്തിൽ നിന്ന് പുറത്താക്കപെടുന്ന ശിഷ്യനവാൻ അയാൾ തയ്യാറല്ലെന്നതിന്റെ തെളിവാണ് അയാളുടെ ഓരോ ഇന്നിങ്സുകളും..

രാജ്യത്തിൽ നിന്ന് പുറത്താക്കപെടുന്ന ശിഷ്യനവാൻ അയാൾ തയ്യാറല്ലെന്നതിന്റെ തെളിവാണ് അയാളുടെ ഓരോ ഇന്നിങ്സുകളും..
(Pic credit:Espncricinfo )

ഒരു ബൈബിൾ കഥയിലേക്ക് വരാം.ഒരിക്കൽ ഒരു രാജാവ് തന്റെ മൂന്നു ശിഷ്യന്മാരെ വിളിച്ചു. അവർക്ക് അഞ്ചു, രണ്ട് , ഒന്ന് എന്നാ നിലയ്ക്ക് താലന്തുകൾ നൽകി. എന്നിട്ട് ആ രാജാവ് ഒരു യാത്ര പോയി.

രാജാവ് യാത്ര കഴിഞ്ഞു തിരകെ എത്തിയപ്പോൾ അഞ്ചു താലന്തുള്ളവനെ വിളിച്ചു, എന്നിട്ട് ചോദിച്ചു നീ ആ അഞ്ചു താലന്തുകൾ എന്ത് ചെയ്തുവെന്ന്,അവൻ പറഞ്ഞു ഞാൻ അഞ്ചു താലന്തുകൂടി നേടിയെന്ന്..

രാജാവ് രണ്ടാമത്തെ ശിഷ്യനെ വിളിച്ചു, ശിഷ്യനോടും ഇതേ ചോദ്യം ചോദിച്ചു. അവൻ രണ്ട് താലന്തുകൾ കൂടി സമ്പാദിച്ചുവെന്ന് അവനും അറിയിച്ചു.രാജാവ് മൂന്നാമത്തെ ശിഷ്യനെയും വിളിച്ചു അവനോടും ഇതേ ചോദ്യം ചോദിച്ചു. അവൻ അതെ താലന്തുകൾ തിരകെ നൽകി കൊണ്ട് പറഞ്ഞു താൻ ഒന്നും നേടിയില്ലെന്ന്.ഇത് കേട്ട് രാജാവ് കോപത്തോടെ അവനെ ആ രാജ്യത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

ഈ ഒരു രാജ്യത്തെ ശ്രീലങ്കയോട് നമുക്ക് ഉപമിക്കുക. അവരുടെ രാജാക്കന്മാരായിരുന്ന സംഗക്കാരയും മഹേലയുമെല്ലാം പടിയിറങ്ങിയതോടെ അവർ ക്രിക്കറ്റിന്റെ നരകങ്ങളിലേക്ക് തള്ളപെട്ടിരുന്നു. എന്നാൽ അവരുടെ രാജാക്കന്മാരുടെ പിൻഗാമികളായ ഓരോത്തൊരെയും ലങ്കൻ ജനത കണ്ടു തുടങ്ങി. പക്ഷെ അവർ എല്ലാവരും നിലത്തു താലന്തുകൾ കുഴിച്ചിട്ട ആ ശിഷ്യനോട്‌ തുല്യനായി മാറി.

കുസാൽ മെൻഡിസും അത്തരത്തിൽ രാജ്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശിഷ്യന്മാരെ പോലെയാവുമെന്ന് പല തവണ തോന്നിക്കപ്പെട്ടു. എന്നാൽ തനിക്ക് ലഭിച്ച താലന്തുകളെ വെറുതെ നഷ്ടമാക്കാൻ അയാൾ തയ്യാറായില്ല. കഴിഞ്ഞ ഏഷ്യ കപ്പ്‌ മുതൽ അയാൾ തന്റെ മികവിന്റെ മികവിലേക്ക് ഉയർന്നു.

പല തവണ 90 കളിൽ അയാൾ വീണു. ഒടുവിൽ സന്നാഹ മത്സരത്തിൽ 150,ദക്ഷിണ ആഫ്രിക്കക്കെതിരെ നടന്ന ലോകക്കപ്പ് മത്സരത്തിൽ ഫിഫ്റ്റി. ഒടുവിൽ പാകിസ്ഥാനെതിരെ അർഹിച്ച സെഞ്ച്വറിയും.

ലോകക്കപ്പുകളാൽ പല താരങ്ങളുടെയും ജീവിതം മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്.ലോകക്കപ്പിൽ ശ്രീലങ്കക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടി കൊണ്ട് അയാൾ തന്നോട് തന്നെ അത്തരത്തിൽ ഒരു മാറ്റം തനിക്കുണ്ടെന്ന് മന്ത്രിക്കുന്നുമുണ്ട്.

ഒരിക്കൽ ഒരു കാലമുണ്ടായിരുന്നു. ഏത് ഒരു ഐ സി സി ടൂർണമെന്റിന്റെ ഫൈനലിൽ ലങ്ക ഉണ്ടായിരുന്ന ഒരു കാലം. ആ കാലത്തേക്കുള്ള യാത്രയിലേക്കാണ് തങ്ങൾ എന്ന് മെൻഡിസിലൂടെ ലങ്കയും ഓർമിപ്പിക്കുകയാണ്..

Join our WhatsApp group