ദക്ഷിണ ആഫ്രിക്ക ലോകക്കപ്പിൽ ശെരിക്കും നിർഭാഗ്യവാന്മാരാണോ??

ദക്ഷിണ ആഫ്രിക്ക ലോകക്കപ്പിൽ ശെരിക്കും നിർഭാഗ്യവാന്മാരാണോ??
(Pic credit:Espncricinfo )

ലോകക്കപ്പിലെ ദക്ഷിണ ആഫ്രിക്ക ടീം ഏറ്റവും ഭാഗ്യം കെട്ടവരാണ് എന്ന് വിശേഷിക്കപ്പെടാറുണ്ട്. എന്നാൽ ശെരിക്കും ഇവർ ഭാഗ്യകെട്ടവർ തന്നെയാണോ. ലോകക്കപ്പുകളിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും എന്ത് കൊണ്ട് ദക്ഷിണ ആഫ്രിക്കക്ക് ഒരു ലോക കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.

1992 ലെ തങ്ങളുടെ ആദ്യത്തെ ലോകക്കപ്പ് മുതൽ 2019 വരെ 64 മത്സരങ്ങളാണ് ദക്ഷിണ ആഫ്രിക്ക ലോകക്കപ്പിൽ കളിച്ചത്.38 മത്സരം വിജയിക്കുകയും 23 മത്സരം തോൽക്കുയും 2 മത്സരം ടൈഡ് ആവുകയും ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിക്കപെടുകയും ചെയ്തു. ഇതിൽ 92 ലും 2007 ലും 99 ലും 2015 ലും സെമിയിലെത്തിയ ടീം 96 ലും 2011 ലും ക്വാർട്ടർ ഫൈനലിലും പുറത്തായി.2003 ലും 19 ലും ഗ്രൂപ്പ്‌ സ്റ്റേജ് കടന്ന് മുന്നേറാനും അവർക്കായില്ല.

ചോദ്യത്തിലേക്ക് തിരകെ വരാം. ദക്ഷിണ ആഫ്രിക്ക ഭാഗ്യം കെട്ടവരാണോ .?.. ഈ ചോദ്യത്തിന് ഉത്തരങ്ങൾക്ക് വേണ്ടി ചില കാര്യങ്ങൾ ഒന്ന് പരിശോധിക്കാം.1992 ലോകക്കപ്പ് സെമിയിൽ മഴ നിയമം തങ്ങൾക്ക് എതിരെ ഭവിച്ചത് കൊണ്ട് മാത്രം 7 പന്തിൽ 22 റൺസ് വേണ്ടേണ്ടത് നിന്ന് 1 പന്തിൽ 22 റൺസ് എന്നാ സാഹചര്യത്തിലേക്ക് എത്തിയത് തീർത്തും നിർഭാഗ്യകരം തന്നെയാണ്.1996 ലോകക്കപ്പിൽ ഒരിക്കലും നിർഭാഗ്യമല്ല ദക്ഷിണ ആഫ്രിക്കയുടെ കൂട്ടായി എത്തിയത്.ഈ തവണ ക്രിക്കറ്റ്‌ നിയമങ്ങൾക്ക് പകരം ബ്രയൻ ചാൾസ് ലാറ വില്ലനായി അവതരിച്ചതോടെ ക്വാർട്ടർ ഫൈനലിൽ ദക്ഷിണ ആഫ്രിക്കക്ക് തോൽവി.

1999 ലോകകപ്പ് ദക്ഷിണ ആഫ്രിക്കയുടെതായിരുന്നു. ഈ ലോകക്കപ്പിൽ ദക്ഷിണ ആഫ്രിക്ക - ഓസ്ട്രേലിയ സെമി ഫൈനൽ ദക്ഷിണ ആഫ്രിക്ക നിർഭാഗ്യം കൊണ്ട് മാത്രം തോൽവി രുചിച്ചതാണെന്നാണ് വിശേഷിക്കപ്പെടുന്നത്. എന്നാൽ തീർത്തും സമ്മർദ്ദം അതിജീവിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് ദക്ഷിണ ആഫ്രിക്കൻ താരങ്ങൾ കാണിച്ച തന്ന മത്സരം കൂടിയായിരുന്നു അത്.അവസാന 4 പന്തിൽ ജയിക്കാൻ വേണ്ടത് വെറും ഒരു റൺസ്. രണ്ട് പന്ത് ബാക്കി നിൽക്കെ ക്ലൂസ്നർ റൺ ഔട്ട്‌ വിളിച്ചു വരുത്തനതിന് പകരം ബാക്കി ഉണ്ടായിരുന്ന രണ്ട് പന്തുകളിൽ വിജയ റൺ നേടുക എന്നതായിരുന്നു അവിടെ അദ്ദേഹം ചെയ്യേണ്ടിയിരുന്നതും.ഇങ്ങനെ ചെയ്തിരുന്നേൽ ഫലം ചിലപ്പോൾ മറ്റൊന്ന് ആവുമായിരുന്നു.

2003 ൽ നെറ്റ് റൺ റേറ്റ് പ്രകാരം ഒരു റൺസ് മാത്രം അടുത്ത റൗണ്ടിലേക്ക് എത്താൻ വേണ്ട സാഹചര്യത്തിൽ കണക്കുകൾ അറിയാതെ ദക്ഷിണ ആഫ്രിക്ക താരം പന്ത് പ്രതിരോധിച്ചു അത് ഡോട്ട് ആക്കി ശേഷം ദക്ഷിണ ആഫ്രിക്ക പുറത്തായതും തീർത്തും നിർഭാഗ്യകരമെന്ന് തന്നെ വിളിക്കേണ്ടി വരും.2007 ൽ സെമിയിലും 11 ൽ ക്വാർട്ടറിലും തോൽവി.

ഹോട്ട് ഫേവറിറ്റുകളായിയാണ് ദക്ഷിണ ആഫ്രിക്ക 2015 ലോകക്കപ്പിന് എത്തിയത്. എബ്രഹാം ബെഞ്ചമിൻ ഡി വില്ലേയർസ് മുമ്പിൽ നിന്ന് നയിച്ചപ്പോൾ ദക്ഷിണ ആഫ്രിക്ക ചരിത്രത്തിൽ ആദ്യമായി ഒരു നോക്ക്ഔട്ട് മത്സരം ജയിച്ചു സെമിയിലേക്ക് എത്തിയപ്പോൾ ലോക കിരീടം ചൂടാമെന്ന് മോഹം കിവികൾക്ക് മുന്നിൽ പൊലിഞ്ഞു പോകുന്ന കാഴ്ചയാണ് ക്രിക്കറ്റ്‌ ആരാധകർ കണ്ടത്.

ഇവിടെയും സമ്മർദ്ദം അതിജീവിക്കാൻ ദക്ഷിണ ആഫ്രിക്കക്ക് തന്നെയാണ് കഴിയാതെ പോയതും. എ ബി ഡി യുടെ അശ്രദ്ധ മൂലം നഷ്ടപെട്ട റൺ ഔട്ടും, ഡി കോക്കിന് പന്ത് വേണ്ട വിധത്തിൽ സ്വീകരിക്കാൻ കഴിയാതെ പോയതിനാൽ നഷ്ടമായ റൺ ഔട്ടും,അവസാന ഓവറുകളിൽ ബെഹറാദിന് നഷ്ടമാക്കിയ എല്ലിയോറ്റിന്റെ ക്യാച്ചും തുടർന്ന് എല്ലിയോറ്റ് തന്നെ മത്സരം വിജയിപ്പിച്ചതുമെല്ലാം സമ്മർദ്ദം അതിജീവിക്കാൻ കഴിയാതെ പോയ ദക്ഷിണ ആഫ്രിക്കയുടെ ഉദാഹരണമാണ്.

19 ലോകക്കപ്പിൽ തങ്ങൾക്ക് ഒരു ട്രാൻസിസ്ഷൻ പീരിയഡ് ആയതിനാൽ സെമി കാണാതെ നാട്ടിലേക്ക് മടങ്ങിയേണ്ടി വരികയും ചെയ്തു.

നിർഭാഗ്യങ്ങൾ മാത്രം അല്ല ദക്ഷിണ ആഫ്രിക്കയെ ലോകക്കപ്പുകളിൽ വേട്ടയാടിയത്.സമ്മർദ്ദങ്ങൾ അതിജീവിക്കാനുള്ള കഴിവ് നഷ്ടപെട്ട ഒരു കൂട്ടം ഇതിഹാസ ക്രിക്കറ്റ്‌ താരങ്ങൾ മാത്രമായിരുന്നു അവർ. ഇനിയെങ്കിലും ബാവുമക്ക് കീഴിൽ ഇതേ സമ്മർദ്ദങ്ങൾ അതിജീവിച്ചു മുന്നേറാൻ കഴിഞ്ഞാൽ ലോകക്കപ്പ് തങ്ങളുടെ ട്രോഫി ക്യാബിനറ്റിൽ എത്തിക്കാൻ അവർക്ക് സാധിച്ചേക്കും. അവർക്ക് അത് സാധിക്കട്ടെ.

14 days to go for world cup

Join our whatsapp group