കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിൽ പ്രതികരിച്ചു ഇതിഹാസ താരങ്ങൾ.
കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിൽ പ്രതികരിച്ചു ഇതിഹാസ താരങ്ങൾ.
കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിൽ പ്രതികരിച്ചു ഇതിഹാസ താരങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിനെ 6 വിക്കറ്റിന് തോൽപ്പിച്ചിരുന്നു.ബാംഗ്ലൂറിന് വേണ്ടി കോഹ്ലിയും രാജസ്ഥാൻ വേണ്ടി ബറ്റ്ലറും സെഞ്ച്വറി നേടിയിരുന്നു. കോഹ്ലി ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്.67 പന്തിലായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി.
മറുവശത് ബറ്റ്ലർ 58 പന്തിലും. എന്നാൽ കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെ പറ്റിയാണ് എങ്ങും ചർച്ച. ഇപ്പോൾ അതിനെ പറ്റി പ്രതികരിച്ചുയിരിക്കുകയാണ് ഓസ്ട്രേലിയൻ ഇതിഹാസ താരങ്ങളായ മൈക്കിൾ ക്ലാർക്കും ടോം മൂഡിയും. അവരുടെ വാക്കുകളിലേക്ക്.
ടോം മൂഡി പറയുന്നത് ഇങ്ങനെ..
"വിരാടിന്റെ സ്ട്രൈക്ക് റേറ്റ് ഒരിക്കലും ചോദ്യം ചെയ്യാൻ പാടില്ല.അദ്ദേഹത്തിന് ഒരു ടീമിനെ മുഴുവൻ ചുമിലേലറ്റാൻ കഴിയില്ല.അദ്ദേഹം മികച്ച ഒരു സെഞ്ച്വറി നേടി. എന്നാൽ മറുവശത്ത് അദ്ദേഹത്തിന് ഒരു പിന്തുണയും ലഭിച്ചിരുന്നില്ല.".
മൈക്കിൾ ക്ലാർക് പറയുന്നത് ഇങ്ങനെ..
"എന്റെ വിരലുകൾ ഞാൻ ഒരിക്കലും വിരാട് കോഹ്ലിക്കെതിരെ നീട്ടില്ല.ഈ രാത്രിയിൽ അവൻ എന്താണോ ചെയ്യേണ്ടിയിരുന്നത് അത് തന്നെയാണ് അവൻ ചെയ്തത്.തന്റെ സഹതാരങ്ങളിൽ നിന്ന് അദ്ദേഹത്തിന് ഒരു പിന്തുണയും ലഭിക്കുന്നില്ല.".
എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ..