ചെന്നൈക്കെതിരെ വിജയം, പന്തിന് തിരിച്ചടി, കാര്യം ഇതാണ്..
ചെന്നൈക്കെതിരെ വിജയം, പന്തിന് തിരിച്ചടി, കാര്യം ഇതാണ്..
ചെന്നൈക്കെതിരെ വിജയം, പന്തിന് തിരിച്ചടി, കാര്യം ഇതാണ്..
ഇന്ത്യൻ പ്രീമിയർ ലീഗ് 17 മത്തെ സീസണിലെ ആദ്യത്തെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് ഇന്നലെ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സിനെയായിരുന്നു ഡൽഹി തോല്പിച്ചത്.20 റൺസിനായിരുന്നു ഡൽഹിയുടെ വിജയം.ഖലീൽ അഹ്‌മദായിരുന്നു കളിയിലെ താരം.
എന്നാൽ വിജയ ആഘോഷത്തിന് ഇടയിൽ നായകൻ റിഷാബ് പന്തിന് തിരിച്ചടി ഏറ്റിരിക്കുകയാണ്.12 ലക്ഷം രൂപ പിഴ താരത്തിന് ലഭിച്ചിരിക്കുകയാണ്. ഡൽഹിയുടെ സ്ലോ ഓവർ റേറ്റിന്റെ പേരിലാണ് അദ്ദേഹത്തിന് പിഴ ലഭിച്ചത്.ഇനിയും രണ്ട് മത്സരങ്ങളിൽ കൂടി സ്ലോ ഓവർ റേറ്റ് ആണെകിൽ പന്തിന് ഒരു കളി സസ്പെന്ഷന് കൂടി ലഭിക്കും.
കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഈ സീസണിൽ പിഴ ചുമത്തപെട്ട ആദ്യത്തെ നായകനല്ല പന്ത്. ഗുജറാത് നായകൻ ശുബ്മാൻ ഗില്ലിനും ഇത്തരത്തിൽ പിഴ ലഭിച്ചിരുന്നു. വാഹന അപകടത്തിന് ശേഷം ഈ ഐ പി എൽ സീസണിലാണ് പന്ത് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് മടങ്ങി വന്നത്.ആദ്യത്തെ രണ്ട് മത്സരങ്ങളിൽ താരത്തിന് ഫോമിലേക്ക് എത്താനും സാധിച്ചിരുന്നില്ല.
എന്നാൽ ഇന്നലെ തന്റെ ഫോമിലേക്കുള്ള സൂചനകൾ പന്ത് നൽകുകയായിരുന്നു.32 പന്തിൽ 51 റൺസും അദ്ദേഹം സ്വന്തമാക്കിയിരുന്നു.ഇന്നിങ്സിൽ നാല് ഫോറും മൂന്നു സിക്സും അടങ്ങിയിരുന്നു.