ഗെയ്ലിനെ ചരിത്രത്തിലേക്ക് പിന്തള്ളി ഹിറ്റ്മാൻ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരം ഇനി ഹിറ്റ്‌മാൻ
ഒടുവിൽ ഗെയ്ലിന്റെ റെക്കോർഡ് തകർക്കപെട്ടു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം ഇനി രോഹിത് ശർമ.അഫ്ഗാനിസ്ഥാനെതിരെയുള്ള ലോകക്കപ്പ് മത്സരത്തിലാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.
483 മത്സരങ്ങളിൽ നിന്ന് 551 ഇന്നിങ്സുകളിലായി ഗെയ്ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തമാക്കിയ 553 സിക്സാണ് പഴങ്കഥയായത്.എന്നാൽ രോഹിത്തിന് തന്റെ 554 മത്തെ സിക്സ് സ്വന്തമാക്കാൻ 453 മത്സരങ്ങളും 473 ഇന്നിങ്സുകളും മാത്രമാണ് വേണ്ടി വന്നത്.അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലും ഏറ്റവും കൂടുതൽ സിക്സ് നേടിയ താരവും രോഹിത് ശർമ തന്നെയാണ്.
ടെസ്റ്റിൽ 77 സിക്സും ഏകദിനത്തിൽ 295 സിക്സും ട്വന്റി ട്വന്റിയിൽ 182 സിക്സുമാണ് ഇതിനോടകം അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.ഈ ഇന്നിങ്സിൽ തന്നെ ഏറ്റവും വേഗത്തിൽ 1000 റൺസ് ലോകക്കപ്പിൽ സ്വന്തമാക്കുന്ന ഇന്ത്യൻ താരമായി രോഹിത് മാറി. ലോകക്കപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് സ്വന്തമാക്കിയ താരം എന്നാ റെക്കോർഡ് വാർണറിന് ഒപ്പം നിലവിൽ രോഹിത് പങ്ക് വെക്കുകയും ചെയ്യുകയാണ്.