എന്ത് കൊണ്ടും ആ പ്രകടനത്തിന്റെ അയാൾ ഒരു മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം അർഹിച്ചിരുന്നു ..

എന്ത് കൊണ്ടും ആ പ്രകടനത്തിന്റെ അയാൾ ഒരു മാൻ ഓഫ് ദി  സീരീസ് പുരസ്‌കാരം അർഹിച്ചിരുന്നു ..
(Pic credit:Espncricinfo )

ലോകക്കപ്പിൽ അസാമാന്യ പ്രകടനങ്ങൾ കൊണ്ട് സ്വന്തം ടീമിന് ലോക കിരീടം നേടി കൊടുത്തവരെ കണ്ടിട്ടുണ്ട്. അത്ഭുതകരമായ പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടും കിരീടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ടവരും ചുരുക്കമല്ല. ഈ രണ്ട് ഗണങ്ങളുടെയും കഥകളും ഒരുപാട് പാടി പുകഴ്ത്തപ്പെട്ടിട്ടുമുണ്ട്.

എന്നാൽ ക്രിക്കറ്റ്‌ എഴുത്തുകാരുടെ തൂലിക കൊണ്ട് അത്രമേൽ വർണിക്കപെടാതെ ഒരു ഇതിഹാസ പ്രകടനം ലോകക്കപ്പിലുണ്ട്.ലോകം കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ഷാക്കിബ് അൽ ഹസൻ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തീർത്ത ഇതിഹാസ കാവ്യത്തിന്റെ കഥ.തന്നാൽ കഴിയുന്നത് എല്ലാം നൽകിയിട്ടും ടീമിന് ഒരു സെമി ഫൈനൽ പ്രവേശനം നേടി കൊടുക്കാൻ കഴിയാതെ പോയവന്റെ കഥ..

2019 ലോകക്കപ്പാണ് വേദി.ബംഗ്ലാദേശ് ലോകക്കപ്പിന് എത്തുന്നത് അവരുടെ ഏറ്റവും മികച്ച ടീമുമായിയാണ്.ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങാൻ കഴിയുന്ന ഷക്കിബ് തന്നെയായിരുന്നു ബംഗ്ലാദേശിന്റെ "centre of gravity".8 മത്സരങ്ങൾ 606 റൺസ്,86.57 ശരാശരി,2 സെഞ്ച്വറി,5 ഫിഫ്റ്റി,11 വിക്കറ്റുകൾ, ഒരു ഫൈഫർ. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും സ്വന്തം ടീമിനെ സെമി പോലും എത്തിക്കാൻ അയാൾക്ക് സാധിച്ചില്ലലോ എന്നറിയുന്നത് തീർത്തും വേദനാജകമാണ്.

ഷക്കിബിന്റെ അത്ഭുത ലോകക്കപ്പ് തുടങ്ങുന്നത് ദക്ഷിണ ആഫ്രിക്കക്കെതിരെയാണ്.തന്നെ മൂന്നാമത് പൊസിഷനിലേക്ക് പ്രൊമോട്ട് ചെയ്ത നായകന്റെ തീരുമാനം ശെരിവെച്ച 75 റൺസും ഒപ്പം മാർക്രമത്തിന്റെ വിക്കറ്റും സ്വന്തമാക്കി കൊണ്ട് ദക്ഷിണ ആഫ്രിക്കയേ തോൽപിച്ച കൊണ്ട് തന്റെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തോടെ ഷക്കിബ് ആരംഭിച്ചു.ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം മത്സരത്തിൽ വീണ്ടും ഫിഫ്റ്റിയും രണ്ട് വിക്കറ്റും. പക്ഷെ സന്റനറിന്റെ മനസാന്നിധ്യത്തിന് മുന്നിൽ അടിയറവ് പറയാനായിരുന്നു ഷക്കിബ്ബിന്റെയും കൂട്ടുകാരുടെയും വിധി.

ടൂർണമെന്റിലെ ഹോട്ട് ഫേവറിറ്റുകളായ ഇംഗ്ലണ്ടിന് മുന്നിൽ ഒരു ക്ലാസിക്കൽ സെഞ്ച്വറിയുമായി 388 റൺസ് എന്നാ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുകയാണ്.ബെൻ സ്റ്റോക്സിന്റെ ഒരു ഡെലിവറി ഷക്കിബിന്റെ കുറ്റി തെറിപ്പിച്ചില്ലായിരുനെകിൽ ഇംഗ്ലണ്ട് ഒരിക്കൽ കൂടി ബംഗ്ലാദേശിനോട് തോൽവി രുചിച്ചേനെ!!!.

ശ്രീലങ്കക്കെതിരെയുള്ള മത്സരം മഴ മൂലം നഷ്ടപെട്ടു.വെസ്റ്റ് ഇൻഡീസിന്റെ 322 റൺസ് ഷക്കിബിന്റെ സെഞ്ച്വറി മികവിൽ ബംഗ്ലാദേശ് മറികടന്നു.ടൂർണമെന്റിൽ ഷക്കിബിന്റെ രണ്ടാമത്തെ സെഞ്ച്വറിയും രണ്ടാമത്തെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും.

ഓസ്ട്രേലിയക്കെതിരെ 382 റൺസ് പിന്തുടർന്ന് 300+ റൺസ് നേടിയെങ്കിലും ഷാക്കിബിന്റെ സംഭാവന 41 റൺസിൽ മാത്രം ഒതുങ്ങി.അഫ്ഗാനെതിരെ ലോകക്കപ്പ് ചരിത്രത്തിലെ ഒരു മത്സരത്തിൽ തന്നെ ഫിഫ്റ്റിയും അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ രണ്ടാമത്തെ മാത്രം താരമായി മാറി കൊണ്ട് ബംഗ്ലാദേശിന് വിജയം നേടി കൊടുത്ത മൂന്നാമത്തെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം..

ഇന്ത്യക്കെതിരെയും പാകിസ്ഥാനെതിരെയും ഫിഫ്റ്റി സ്വന്തമാക്കിയെങ്കിലും ഇരു മത്സരങ്ങളിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിയാതെ പോയി.കളിച്ച ഒരേ ഒരു മത്സരത്തിൽ മാത്രമേ അദ്ദേഹത്തിന് ഫിഫ്റ്റി സ്വന്തമാക്കാൻ കഴിയാതെ പോയിരുന്നോള്ളൂ.

ഈ ഒരു പ്രകടനത്തിന് എന്ത് കൊണ്ടും അയാൾ ചുരുങ്ങിയത് ഒരു സെമി ഫൈനൽ യോഗ്യത എങ്കിലും സ്വന്തമാക്കാൻ അർഹനായിരുന്നു. എന്നാൽ ക്രിക്കറ്റ്‌ ഒരു ടീം ഗെയിം തന്നെയാണ്. തനിക്ക് ചുറ്റും മികച്ച ക്വാളിറ്റിയുള്ള ഒരു ടീമും ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ആ ലോകക്കപ്പ് അയാളുടെ പേരിൽ അറിയപ്പെട്ടേനെ.

ലോകകപ്പ്‌ കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത അയാൾ തീർച്ചയായും ആ ടൂർണമെന്റിലെ താരമെന്ന നേട്ടത്തിനും അർഹനായിരുന്നു. ഒരു പക്ഷെ അയാൾ ഇന്ത്യയിലോ പാകിസ്ഥാനിലോ സേന രാജ്യങ്ങളിൽ ഒന്നിലോ ജനിച്ചിരുനെകിൽ അയാളുടെ വിധി മറ്റൊന്ന് ആയേനെ. പണ്ട് ആരോ എവിടെയോ പറഞ്ഞു കെട്ട വാചകം ഓർമപ്പെടുത്തി കൊണ്ട് നിർത്തട്ടെ..

"Some people are born in wrong places,I think Shakib is one of that,".

"You truely deserve that player of the tournament""..

(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരുന്നു )

Join our WhatsApp group