ദൈവത്തിന്റെ സെഞ്ച്വറികൾക്ക് ഒപ്പം എത്താൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു റെക്കോർഡിൽ ഇന്നലെ കോഹ്ലി സച്ചിനെ മറികടന്നു

ദൈവത്തിന്റെ സെഞ്ച്വറികൾക്ക് ഒപ്പം എത്താൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു റെക്കോർഡിൽ ഇന്നലെ കോഹ്ലി സച്ചിനെ മറികടന്നു
(Pic credit :Twitter )

ദൈവത്തിന്റെ സെഞ്ച്വറികൾക്ക് ഒപ്പം എത്താൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു റെക്കോർഡിൽ ഇന്നലെ കോഹ്ലി സച്ചിനെ മറികടന്നു.ഇനി മുമ്പിൽ പോണ്ടിങ് മാത്രം..

ക്രിക്കറ്റ്‌ ദൈവം സച്ചിന്റെ ഏകദിന ക്രിക്കറ്റിലെ റെക്കോർഡുകൾ ഓരോന്നായി ക്രിക്കറ്റിന്റെ രാജാവ് വിരാട് കോഹ്ലി തകർത്തു കൊണ്ടിരിക്കുകയാണ്.ഏകദിന ക്രിക്കറ്റിൽ കോഹ്ലി ഇത് വരെ 48 സെഞ്ച്വറികൾ സ്വന്തമാക്കിട്ടുണ്ട്. സച്ചിൻ 49 എണ്ണവും.

എന്നാൽ ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി നേടി കൊണ്ട് സച്ചിൻ ഒപ്പമെത്താൻ കോഹ്ലിക്ക് കഴിയുമായിരുന്നു. പക്ഷെ നിർഭാഗ്യവശാൽ കോഹ്ലി 95 റൺസിന് പുറത്താവുകയുണ്ടായി. എന്നാൽ ഇന്നലെ മറ്റൊരു നേട്ടത്തിൽ സച്ചിനെ കോഹ്ലി മറികടന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയിച്ച മത്സരങ്ങളിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടിയ ഇന്ത്യൻ താരമെന്നതാണ് ആ നേട്ടം. കോഹ്ലി ന്യൂസിലാൻഡിനെതിരെ തന്റെ 137 മത്തെ ഫിഫ്റ്റി പ്ലസ് സ്കോറാണ് സ്വന്തമാക്കിയത്.സച്ചിന് 136 ഫിഫ്റ്റി പ്ലസ് സ്കോറുകളാണ് സ്വന്തമാക്കിട്ടുള്ളത്.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയിച്ച മത്സരങ്ങളിൽ ഫിഫ്റ്റി പ്ലസ് സ്കോർ സ്വന്തമാക്കിയ താരം റിക്കി പോണ്ടിങ്ങാണ്.167 ഇന്നിങ്സുകളിലാണ് പോണ്ടിങ് ഫിഫ്റ്റി + സ്കോർ സ്വന്തമാക്കിട്ടുള്ളത്

Join our whatsapp group

.