സായിപ്പമാരെ തകർത്ത ക്ലാസ്സനും ജാൻസനും നേടിയ റെക്കോർഡുകൾ ഇതാ..

സായിപ്പമാരെ തകർത്ത ക്ലാസ്സനും ജാൻസനും നേടിയ റെക്കോർഡുകൾ ഇതാ..
(Pic credit :Twitter )

വാങ്കടെയുടെ കൊടുചൂടിൽ ഹെൻറിക്ക് ക്‌ളാസ്സൻ അടിച്ചു എടുത്തത് അക്ഷരാർത്ഥത്തിൽ ഒരു മാസ്സ് സെഞ്ച്വറി തന്നെയാണ്.പല തവണ തളർന്നു വീഴുമെന്ന് തോന്നിച്ചുവെങ്കിൽ സെഞ്ച്വറി നേടിയ ശേഷവും തന്റെ ബ്രൂട്ടൽ ഹിറ്റിങ് അയാൾ കാഴ്ച വെച്ചു.

എന്നാൽ തന്റെ കൂട്ടുകാരൻ തളർന്നു പോവുന്നു എന്ന് കണ്ടപ്പോൾ അവതരിച്ച ജാൻസനും കൂടി ഒരുപിടി റെക്കോർഡുകളാണ് കുറിച്ചത്.

ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്നതാണ് ആദ്യത്തെ റെക്കോർഡ്.നിലവിലെ ജേതാക്കൾക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ടീം ടോട്ടലും ഇത് തന്നെ.നിലവിലെ ജേതാക്കൾക്കെതിരെയുള്ള ഏറ്റവും ഉയർന്ന ആറാം വിക്കറ്റ് ബാറ്റിംഗ് കൂട്ടുകെട്ടും ജാൻസനും ക്ലാസനും തങ്ങളുടെ പേരിൽ കുറിച്ച്.

ഒരു ലോകകപ്പ് ഇന്നിങ്സിൽ ഏഴാമത്തെ പൊസിഷനിൽ ഇറങ്ങി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോർഡും ജാൻസൻ സ്വന്തമാക്കി.6 സിക്സാണ് ജാൻസൻ നേടിയത്.2007 ൽ കാനഡക്കെതിരെ മക്കല്ലം നേടിയ റെക്കോർഡാണ് പഴങ്കഥയായത്.

Join our whatsapp group