ആ താരം ഡി വില്ലേയർസിന്റെ ആരാണ്..??

ആ താരം ഡി വില്ലേയർസിന്റെ ആരാണ്..??

ആ താരം ഡി വില്ലേയർസിന്റെ ആരാണ്..??

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരു വീഡിയോ പ്രചരിപ്പിച്ചിരുന്നു. സാക്ഷാൽ എ ബി ഡി യേ പോലെ ബാറ്റ് ചെയ്യുന്ന ഒരു താരത്തിന്റെ വീഡിയോയായിരുന്നു അത്. എ ബി ഡി യുടെ ശരീര ഭാഷയോട് ഏറെ സാമ്യമുള്ള ആ താരം ആരാണ്??.

മാത്യു ഡി വില്ലേയർസ് എന്നാണ് അദ്ദേഹത്തിന്റെ പേര്. നിലവിൽ 23 വയസാണ് താരത്തിന്റെ പ്രായം. താരം ഇത് വരെ രണ്ടേ രണ്ട് ഫസ്റ്റ് ക്ലാസ്സ്‌ മത്സരം മാത്രമേ കളിച്ചിട്ടുള്ളു. ലിസ്റ്റ് എ മത്സരങ്ങളോ ട്വന്റി ട്വന്റി മത്സരങ്ങളോ ഒന്നും അദ്ദേഹം കളിച്ചിട്ടില്ല.

കളിച്ച 4 ഫസ്റ്റ് ക്ലാസ്സ്‌ ഇന്നിങ്സിൽ നിന്ന് മൂന്നു ഫിഫ്റ്റി അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.എ ബി ഡി ഉപോയഗിച്ച അതെ ജേഴ്സി നമ്പർ തന്നെയാണ് അദ്ദേഹം ഉപയോഗിക്കുന്നത്.സാക്ഷാൽ ജാക്ക് കല്ലിസ് കളി പഠിച്ച വൈൻബർഗ് ബോയ്സ് സ്കൂളിൽ നിന്നാണ് മാത്യു ഡി വില്ലിയുടെ ഉദയം.