ന്യൂസിലാൻഡ് എന്തിന് അങ്ങോട്ട് പോകണം, ദക്ഷിണ ആഫ്രിക്ക താരങ്ങളുടെ സമീപനം തീർത്തും അപ്രതീക്ഷിതം, രൂക്ഷ വിമർശനവുമായി സ്റ്റീവ് വോ.
ന്യൂസിലാൻഡ് എന്തിന് അങ്ങോട്ട് പോകണം, ദക്ഷിണ ആഫ്രിക്ക താരങ്ങളുടെ സമീപനം തീർത്തും അപ്രതീക്ഷിതം, രൂക്ഷ വിമർശനവുമായി സ്റ്റീവ് വോ.
ന്യൂസിലാൻഡ് എന്തിന് അങ്ങോട്ട് പോകണം, ദക്ഷിണ ആഫ്രിക്ക താരങ്ങളുടെ സമീപനം തീർത്തും അപ്രതീക്ഷിതം, രൂക്ഷ വിമർശനവുമായി സ്റ്റീവ് വോ..
അന്താരാഷ്ട്ര ക്രിക്കറ്റിന് ഒരു വിലയും കൊടുക്കാതെയാണ് നിലവിൽ ദക്ഷിണ ആഫ്രിക്ക ക്രിക്കറ്റ് ബോർഡ് മുന്നോട്ട് പോകുന്നത്. Sa20 ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങൾ അവർ ഉപേക്ഷിച്ചിരുന്നു.ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയാണ് ദക്ഷിണ ആഫ്രിക്ക ഉപേക്ഷിച്ചത്.ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പര മാറ്റി വെക്കാനും അവർ ശ്രമിച്ചിരുന്നു.
എന്നാൽ ന്യൂസിലാൻഡ് ഇത് അംഗീകരിച്ചില്ല.ഫെബ്രുവരിയിലാണ് ഈ ടെസ്റ്റ് പരമ്പര.ജനുവരി 9 മുതൽ ഫെബ്രുവരി 10 വരെയാണ് sa20.ടെസ്റ്റ് സീരീസ് ഫെബ്രുവരി 4 ന്നാണ് ആരംഭിക്കുക. രണ്ട് ടെസ്റ്റുകളാണ് ഈ പരമ്പരക്കുള്ളത്.
ഈ ഒരു സാഹചര്യത്തിൽ ദക്ഷിണ ആഫ്രിക്ക മുഴുവൻ മുൻ നിര താരങ്ങൾക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്.ക്യാപ്റ്റൻ പോലും ഒരൊറ്റ അന്താരാഷ്ട്ര മത്സരം പോലും കളിക്കാത്ത താരമാണ്. ഈ ഒരു സാഹചര്യത്തിൽ ദക്ഷിണ ആഫ്രിക്കയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ഓസ്ട്രേലിയ ഇതിഹാസ താരം സ്റ്റീവ് വോ രംഗത്ത് വന്നിരിക്കുകയാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ദക്ഷിണ ആഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റിനെ പറ്റി ചിന്തിക്കുന്നില്ല.ഞാൻ ആണ് ന്യൂസിലാൻഡിന്റെ സ്ഥാനത്ത് എങ്കിൽ ഈ പരമ്പര കളിക്കില്ല.എനിക്ക് മനസിലാകുന്നില്ല ന്യൂസിലാൻഡ് എന്തിനാണ് അങ്ങോട്ട് പോകുന്നത് എന്ന്.ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡിനെ ബഹുമാനമില്ലാത്ത രീതിയിലാണ് ദക്ഷിണ ആഫ്രിക്കയുടെ പ്രവർത്തി.
സ്റ്റീവ് വോയുടെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ.