ലോകക്കപ്പിലെ തങ്ങളുടെ ശൈശവ കാലത്ത് ബംഗ്ലാദേശ് നടത്തിയ ഒരു അട്ടിമറിയുടെ കഥ

ലോകക്കപ്പിലെ തങ്ങളുടെ ശൈശവ കാലത്ത് ബംഗ്ലാദേശ് നടത്തിയ ഒരു അട്ടിമറിയുടെ കഥ
(Pic credit:Espncricinfo )

2015 ലോകകപ്പ് മുതൽ 2019 വരെയുള്ള 

കാലങ്ങളിൽ ബംഗ്ലാദേശ് ഏകദിന ടീമിന്റെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാം. സ്വന്തം നാട്ടിൽ ദക്ഷിണ ആഫ്രിക്കയും ഇന്ത്യയും എല്ലാം തോൽപിച്ചു അവർ പരമ്പര വിജയവും സ്വന്തമാക്കിയതും ഈ കാലഘട്ടത്തിലാണ്. പാകിസ്ഥാനും ശ്രീലങ്കക്കും മേലെ ഏഷ്യയിലെ മികച്ച ശക്തികളായി അവർ വളർന്നിരുന്നു.

മോർത്തസ എന്നാ നായകൻ കീഴിൽ 17 ലെ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലും 15 ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിലും ഏഷ്യ കപ്പ് ഫൈനലുകളിലും ബംഗ്ലാദേശ് എത്തി. ഈ കാലയളവിൽ ബംഗ്ലാദേശ് പല തവണ പാകിസ്ഥാനെ ശ്രീലങ്കയും പരാജയപെടുത്തിട്ടുണ്ട്. എന്നാൽ ലോക ക്രിക്കറ്റിലെ തങ്ങളുടെ ശൈശവകാലത്ത് അധികം ആരും വാഴ്ത്തിപാടാത്ത ഒരു ലോകകപ്പ് അട്ടിമറിയുടെ കഥയാണ് ഇന്നത്തെ കുറച്ചു ലോകകപ്പ് വിശേഷങ്ങളിൽ.

മെയ്‌ 31,1999 നോർത്തംപ്റ്റണിൽ ബംഗ്ലാദേശ് പാകിസ്ഥാനെ നേരിടുകയാണ്.ടോസ് നേടിയ പാകിസ്ഥാൻ നായകൻ വസീം അക്രം ബൗളിംഗ് തിരഞ്ഞെടുത്തു.ബംഗ്ലാദേശ് ബാറ്റർമാർ തങ്ങളുടെതായ ചെറിയ സംഭാവനകൾ നൽകി .42 റൺസ് നേടിയ അക്രം ഖാനും പാകിസ്ഥാൻ ബൗളേർമാർ വിട്ട് കൊടുത്ത 40 എക്സ്ട്രാസും കൂടി ചേർന്നതോടെ ബംഗ്ലാദേശ് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് സ്വന്തമാക്കി.

224 റൺസ് പിന്തുടരാൻ ഇറങ്ങിയ പാകിസ്ഥാൻ ബാറ്റർമാരെ ഖലേദ് മഹമൂദിന്റെ ഓപ്പണിങ് സ്പെല്ലിന്റെ മികവിൽ 5 വിക്കറ്റിന് 42 എന്നാ നിലയിലേക്ക് ബംഗ്ലാദേശ് കൂപ്പുകുത്തിച്ചു .നായകൻ അക്രവും അസ്ഹർ മഹമൂദും മൊയ്‌ൻ ഖാനും ലക്ഷ്യത്തിലേക്കെത്താൻ പോരാടിയെങ്കിലും 61 റൺസ് അകലെ സാക്ലൈൻ മുഷ്ത്ഖ് റൺ ഔട്ടായതോടെ ബംഗ്ലാദേശിന് ചരിത്ര വിജയം.

15 days to go for world cup

Join our whatsapp group