ആറു ദിവസം അകലെ ഐ പി എൽ, യുവി നിറഞ്ഞാടിയിട്ടും തോറ്റു പോയ ആ മത്സരം ഓർമ്മയുണ്ടോ?..

ആറു ദിവസം അകലെ ഐ പി എൽ, യുവി നിറഞ്ഞാടിയിട്ടും തോറ്റു പോയ ആ മത്സരം ഓർമ്മയുണ്ടോ?..

ആറു ദിവസം അകലെ ഐ പി എൽ, യുവി നിറഞ്ഞാടിയിട്ടും തോറ്റു പോയ ആ മത്സരം ഓർമ്മയുണ്ടോ?..
Pic credit (X)

ആറു ദിവസം അകലെ ഐ പി എൽ, യുവി നിറഞ്ഞാടിയിട്ടും തോറ്റു പോയ ആ മത്സരം ഓർമ്മയുണ്ടോ?..

ഇന്ത്യൻ പ്രീമിയർ ലീഗ് എന്നും ആരാധകരെ വല്ലാതെ ആവേശത്തിലാക്കുന്ന മുഹൂർത്തങ്ങൾ നൽകുന്ന ടൂർണമെന്റാണ്. മികച്ച ഒരുപിടി നിമിഷങ്ങൾ ക്രിക്കറ്റ്‌ ആരാധകരുടെ മനസ്സിൽ ഇതരത്തിലുണ്ടാകും. അത് പോലെ ഒരുപിടി ഒറ്റയാൾ പോരാട്ടങ്ങളുടെ കഥയും ഓരോ ഐ പി എൽ മത്സരങ്ങളും പറയുന്നതും ക്രിക്കറ്റ്‌ ആരാധകർ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു പോരാട്ടത്തിന്റെ കഥയാണ് പറയാനുള്ളത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ യുവ രാജാവ് പടപൊരുതി വീണു പോയ ഒരു മത്സരത്തിന്റെ കഥ. തന്റെ ഓൾ റൗണ്ട് മികവ് മുഴുവൻ പുറത്തെടുത്തിട്ടും ടീമിനെ വിജയിപ്പിക്കാൻ കഴിയാതെ പോയ അതെ മത്സരത്തിന്റെ കഥ. നമുക്ക് ആ മത്സരത്തിന്റെ കഥയിലേക്ക് വരാം.

അന്നത്തെ ഐ പി എൽ റെക്കോർഡ് തുകക്കാണ് അദ്ദേഹത്തെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ആ കോടികളുടെ മൂല്യത്തിനൊത്ത പ്രകടനം സീസണിൽ അദ്ദേഹത്തിന് പുറത്ത് എടുക്കാൻ കഴിഞ്ഞില്ല. എങ്കിലും ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ട് പ്രകടനങ്ങളിൽ ഒന്നാണ് അദ്ദേഹം രാജസ്ഥാൻ റോയൽസിനെതിരെ കാഴ്ച വെച്ചത്.

ടോസ് നേടിയ ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തെരെഞ്ഞെടുക്കുന്നു.8.1 ഓവറിൽ 40 റൺസിന് മൂന്നു വിക്കറ്റ് എന്നാ നിലയിൽ ബാംഗ്ലൂർ പതറുമ്പോളാണ് യുവി ഡി വില്ലിക്ക് ഒപ്പം ചേരുന്നത്. ശേഷം ഡി വില്ലിയേ കാഴ്ചകാരനാക്കി യുവി തകർത്ത് ആടുകയായിരുന്നു.38 പന്തിൽ 83 റൺസ്.7 ഫോറും 7 സിക്സും.ഡി വില്ലേയർസ് ഒപ്പം 132 റൺസിന്റെ കൂട്ടുകെട്ടും.

191 റൺസ് പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാൻ മികച്ച തുടക്കമാണ് രഹാനെയും കരുനും കൂടി നൽകിയത്.ചാഹാൽ രഹാനെയേ പുറത്താക്കി. പിന്നീട് അങ്ങോട്ട് ബോൾ കൊണ്ട് യുവി മാജിക്കായിരുന്നു. ആദ്യം രാജസ്ഥാൻ നായകൻ വാട്സന്റെ കുറ്റി തെറിപ്പിച്ചു.അതെ ഓവറിൽ തന്നെ ബിന്നിയേ റോസോയുടെ കയ്യിൽ എത്തിച്ചു.തന്റെ അടുത്ത ഓവറിൽ രാജസ്ഥാൻ യുവ താരം സഞ്ജുവിനെ സ്വന്തം ബൗളിങ്ങിൽ തന്നെ കൈപിടിയിൽ ഒതുക്കി. ഒടുവിൽ രാജസ്ഥാൻ വിജയത്തിലേക്ക് നയിച്ചു കൊണ്ടിരുന്ന കരുണിനെ കൂടി പുറത്താക്കി തന്റെ സ്പെല്ല് അവസാനിപ്പിച്ചു.

എന്നാൽ സ്റ്റീവ് സ്മിത്തും ഫോക്നറും അവസാന ഓവറുകളിൽ ആഞ്ഞു അടിച്ചു രാജസ്താനെ വിജയത്തിലെത്തിച്ചു. ഒരു ഐ പി എൽ മത്സരത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്തിട്ടും ജയിക്കാനാവാതെ യുവിയും.

Join our whatsapp group