ലോകക്കപ്പിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വിക്കറ്റ് കീപ്പറായി രാഹുൽ!!, ഒപ്പം ശ്രെയസിന്റെ അതിമനോഹരമായ സെഞ്ച്വറിയും, ഒരു ലോകക്കപ്പ് റെക്കോർഡും.

ഏഷ്യ കപ്പിന് മുന്നേ പരിക്കുകൾ വലച്ച രണ്ട് താരങ്ങളാണ് ശ്രെയസ് അയ്യരും കെ എൽ രാഹുലും. ഏഷ്യ കപ്പിൽ രാഹുൽ ഫോമിലേക്കെത്തിയെങ്കിലും ശ്രെയസ് ഫോമിലേക്ക് എത്തിയത് ലോകക്കപ്പിലാണ്. തുടർച്ചയായി മൂന്നു ഫിഫ്റ്റി പ്ലസ് സ്കോർ സ്വന്തമാക്കിയ അദ്ദേഹം നെതർലാൻഡ്സിനെതിരെ ലോകക്കപ്പിലെ തന്റെ ആദ്യത്തെ സെഞ്ച്വറിയും കുറിച്ചു.
മറുവശത്ത് ലോകക്കപ്പ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വിക്കറ്റ് കീപ്പറായി കെ എൽ രാഹുൽ മാറി.1999 ലോകക്കപ്പ് ശ്രീ ലങ്കക്കെതിരെ സെഞ്ച്വറി നേടിയ രാഹുൽ ദ്രാവിഡ് മാത്രമായിരുന്നു ഇത് വരെ ലോകക്കപ്പിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ.ഒരു ലോകകപ്പ് ഇന്നിങ്സിലെ ഏറ്റവും ഉയർന്ന നാലാമത്തെ ബാറ്റിംഗ് വിക്കറ്റ് കൂട്ടുകെട്ടും ഇരുവരും സ്വന്തമാക്കി.
2007 ലോകക്കപ്പിൽ ക്ലാർക്കും ഹോഡ്ജും കുറിച്ച 204 റൺസാണ് ചരിത്രത്തിലേക്ക് പിന്തള്ളപെട്ടത്.ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കൂടിയാണ് രാഹുൽ ഇന്ന് സ്വന്തമാക്കിയത്.