സെമിക്ക് ഉപയോഗിക്കുക ഇന്ത്യ ശ്രീലങ്ക മത്സരം നടന്ന അതെ പിച്ച്.
സെമിക്ക് ഉപയോഗിക്കുക ഇന്ത്യ ശ്രീലങ്ക മത്സരം നടന്ന അതെ പിച്ച്.
സെമിയിൽ ഉപയോഗിക്കുക ഇന്ത്യ ശ്രീലങ്ക മത്സരം നടന്ന അതെ പിച്ച്.
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുകയാണ് ഇന്ത്യ ന്യൂസിലാൻഡ് സെമി ഫൈനലിന് വേണ്ടി.എന്നാൽ ഇത് വരെ ഈ ലോകക്കപ്പിൽ ഉപയോഗിക്കാത്ത പിച്ച് സെമിയിൽ ഉപയോഗിക്കാൻ സാധ്യതകൾ ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. ഈ പിച്ച് ഒരു സ്ലോവിഷ് ട്രാക്കാണ്.
പക്ഷെ ഇപ്പോൾ പിച്ച് നമ്പർ 6 ആണ് സെമിക്ക് ഉപയോഗിക്കുക എന്ന് ക്രിക്ഇൻഫോ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഈ പിച്ചിലാണ് ഇന്ത്യ ശ്രീലങ്ക, ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്ക മത്സരം നടന്നത്. ഇരു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്തവർ വമ്പൻ വിജയം നേടുകയും ചെയ്തു.
രണ്ടാം ഇന്നിങ്സിൽ നല്ല സ്വിങ്ങും പിച്ചിൽ നിന്ന് ലഭിച്ചിരുന്നു. അത് കൊണ്ട് തന്നെ ടോസ് കിട്ടിയാൽ ബാറ്റിംഗ് തെരെഞ്ഞെടുക്കാനാണ് സാധ്യത.