എന്തായിരുന്നു ബോഡി ലൈൻ സീരിസ്

എന്തായിരുന്നു ബോഡി ലൈൻ ടൂർ

എന്തായിരുന്നു ബോഡി ലൈൻ സീരിസ്

'Body line' എന്നാ വാക്ക് നമുക്ക് എല്ലാം സുപരിചതമായ ഒരു ഇംഗ്ലീഷ് പദമാണ് . ഈ വാക്കിന്റെ ഉൽപ്പാദനം ക്രിക്കറ്റിൽ നിന്നാണ് എന്നുള്ള വസ്തുത എത്ര പേർക്കറിയാം.ഞാൻ പറഞ്ഞു വരുന്നത് 1932 ൽ ഇന്നേ ദിവസം ലോക ക്രിക്കറ്റിൽ സംഭവിച്ച ഒരു ടെസ്റ്റ് പരമ്പരയെ പറ്റിയാണ്. ബോഡി ലൈൻ എന്നാ ഓമനപേരിൽ അറിയപെടുന്ന ആരെയും പേടിപ്പെടുത്തുന്ന ഒരു ടെസ്റ്റ് പരമ്പരയുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

ഡോൺ ബ്രാഡ്മാനേ നേരിടാൻ വേണ്ടിയായിരുന്നു ഇംഗ്ലീഷ് ബൗളേർമാർ പ്രധാനമായി ഈ രീതി പുറത്തെടുത്തത്.ഈ രീതി എങ്ങനെയായിരുന്നു എന്ന് വെച്ചാൽ ലെഗ് സൈഡിൽ പരമാവധി ഫീൽഡർമാരെ നിരത്തി തലക്ക് നേരെ ഷോർട് ബോളുകൾ എറിയുക എന്നതായിരുന്നു.ഇംഗ്ലീഷ് ക്യാപ്റ്റൻ ഡഗ്ലസ് ജാർഡിയന്റെ ധൈര്യം ഈ രീതി നടപ്പാക്കാൻ തക്കവണ്ണത്തിൽ ഒള്ള ബൗളേർമാർ തന്റെ പക്കൽ ഉണ്ടായിരുന്നു എന്നൊള്ളതായിരുന്നു.ഹരോൾഡ് ലാർവുഡ് ആയിരുന്നു ജാർഡിയെന്റെ തന്ത്രങ്ങളിൽ പ്രധാനി. ദേഹത്തേക്ക് പന്ത് എറിയുക എന്നാ നിർദേശം അന്നത്തെ കാലത്ത് അധികം സംരക്ഷണം ഒന്നുമില്ലാത്ത ഓസ്ട്രേലിയ ടീമിനെ നല്ല രീതിയിൽ ബാധിച്ചു.

1931 ൽ ബ്രാഡ്മാന്റെ നേരെ വന്ന പന്തുകൾ തന്റെ ദേഹത്തു അടിച്ചപ്പോൾ അദ്ദേഹം വല്ലാതെ ഭയപെട്ടതായി കണ്ടു . അത് കൊണ്ടാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ ഇത്തരത്തിലുള്ള ഒരു ആശയവുമായി 1932 ലെ സീരിസിനെ സമീപച്ചത്.ഈ തന്ത്രം വിജയിച്ച ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു. പക്ഷെ രണ്ടാം ടെസ്റ്റിൽ ബ്രാഡ്മാൻ തന്നെ സെഞ്ച്വറി നേടി ഓസ്ട്രേലിയെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഓസ്ട്രേലിയ പരമ്പരയിൽ ഒപ്പം എത്തി.പക്ഷെ അഡ്‌ലൈഡിൽ നടന്ന മൂന്നാമത്തെ ടെസ്റ്റ്‌ കാര്യങ്ങൾ മാറ്റി മറിച്ചു.ഇംഗ്ലീഷ് താരം ലാർവുഡിന്റെ പന്തുകൾ ഓസ്ട്രേലിയ താരങ്ങളായ വുഡ്‌ഫുളിന്റെ ദേഹത്തും ഓൾഡ് ഫീൽഡിന്റെ തലയിലും പതിച്ചു. ഇരുവർക്ക് പരിക്ക് പറ്റി. ക്രിക്കറ്റിന്റെ ഏറ്റവും നാണംകെട്ട മണിക്കൂർ എന്നാണ് വിസ്‌ഡൻ ഈ സംഭവത്തെ പറ്റി പ്രതിപാദിച്ചിട്ടുള്ളത്

പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു. ഇരു ബോർഡുകളും തമ്മിൽ തർക്കത്തിലായി. അഡ്‌ലൈഡ് ടെസ്റ്റിന്റെ നാലാം ദിവസം ഓസ്ട്രേലിയ നേരിട്ട് രംഗത്ത് വന്നു. ഇംഗ്ലണ്ട് ബോഡി ലൈൻ എന്നാ രീതി ഉപേക്ഷിച്ചു ഇല്ലെങ്കിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയും തമ്മിൽ ഒള്ള ബന്ധത്തിൽ വലിയ വിള്ളൽ വരുത്തും എന്നാ മുന്നറിയപ്പ് കൂടി അവർ നൽകി.

ലണ്ടനിൽ എംസിസി സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാതെ ഇംഗ്ലീഷ് ടീമിനെ പിന്തുണച്ചു. ക്രിക്കറ്റിന്റെ നിയമങ്ങൾക്കും ഗെയിമിന്റെ സ്പിരിറ്റിനും എതിരായി ഇംഗ്ലണ്ട് ഒന്നും ചെയ്തിട്ടില്ല എന്ന് കൂടി കൂട്ടി ചേർത്ത് ഒരു പ്രസ്താവന ഇറക്കി. വുഡ് ഫുള്ളിനും ഓൾഡ് ഫീൽഡിനും സംഭവിച്ചതിനെ അപലപിച്ചു കൊണ്ട് ഓസ്ട്രേലിയ ടീമിനോട് പുതിയ നിയമം നിർദേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർദേശിക്കാൻ ആവശ്യപെടുകയും ചെയ്തു.പക്ഷെ പിന്നീടും വാക്ക് തർക്കങ്ങൾ ഉണ്ടായി. പ്രശ്നം ഇംഗ്ലീഷ് ക്യാബിനറ്റ് വരെ എത്തി. സീരീസ് ഉപേക്ഷിക്കും എന്നാ രീതിയിൽ വരെ കാര്യങ്ങൾ എത്തി.ഒടുവിൽ അഡ്‌ലൈഡ് ടെസ്റ്റ് 338 റൺസിന് വിജയിച്ചു കൊണ്ട് ഇംഗ്ലണ്ട് ആഷേസ് തിരകെ പിടിച്ചു.അവസാന ടെസ്റ്റ്‌ കൂടി വിജയിച്ച ഇംഗ്ലീഷ് ടീം രാജകീയമായി പരമ്പര അവസാനിപ്പിച്ചു.

പക്ഷെ ബോഡി ലൈൻ എന്നാ രീതി അവിടെ അവസാനിചില്ല . വിൻഡിസ് ടീം ഇംഗ്ലണ്ടിന് എതിരെ ഈ രീതി പ്രയോഗിച്ചു. ഒടുവിൽ കാര്യങ്ങൾ വഷളാവാതെ ഇരിക്കാൻ എംസിസി ഒരു റെസൊല്യൂഷൻ പാസ്സാക്കി .ആ റെസൊല്യൂഷൻ ഇപ്രകാരമായിരുന്നു 'ബാറ്ററുടെ ദേഹത്തേക്ക് മനഃപൂർവമായി എറിയുന്ന പന്തുകൾ ഗെയിമിന്റെ സ്പിരിറ്റിന് എതിരാണ് . ഇത് കൂടാതെ രണ്ട് ഫീൽഡർമാരെ മാത്രം ലെഗ് സൈഡിന് സ്‌ക്വാറായി വരാൻ പാടൊള്ളു എന്നാ നിയമം കൂടിയായപ്പോൾ ബോഡി ലൈൻ എന്നാ ശൈലി ഏറെക്കുറേ അവസാനിച്ചു.

എങ്കിലും ഇന്നും ക്രിക്കറ്റിൽ പൊതുവെ ക്യാപ്റ്റൻമാർ ഉപയോഗിക്കുന്ന രീതി തന്നെയാണ് ബോഡിലൈൻ.2013 ആഷേസ് സീരീസിലെ ജോൺസന്റെ പ്രകടനം തന്നെ ഏറ്റവും വലിയ ഉദാഹരണം.ബോഡി ലൈൻ എന്നാ വാക്ക് ഓക്സഫോർഡ് ഡിക്ഷണറിയിലേക്ക് സമർപ്പിച്ചത് ഇംഗ്ലീഷ് ടീമാണ്.

ബോഡി ലൈൻ ഇന്നും ക്യാപ്റ്റൻമാർക്ക് പ്രിയപെട്ട രീതികളിൽ ഒന്ന് തന്നെയാണ്. പക്ഷെ ഇന്ന് ബാറ്റസ്മാൻമാർ കുറച്ചു കൂടി സുരക്ഷിതരാണ്. ബാറ്റസ്മന്മാരുടെ സുരഷക്ക് വേണ്ടി നിയമങ്ങൾ മാറ്റിയ എംസിസി ക്കും ഐ സി സി ക്കും നന്ദി പറഞ്ഞു കൊണ്ട് ബോഡി ലൈൻ എന്നാ ചരിത്ര പ്രസിദ്ധമായ പരമ്പരയുടെ ചരിത്രം പറഞ്ഞു നിർത്തുന്നു.