അന്ന് ബാറിൽ ഇരുന്ന് കരഞ്ഞവനിൽ നിന്ന് ഇന്ന് അതെ ഇംഗ്ലണ്ടിനെ തകർത്തവനിലേക്ക്

അന്ന് ബാറിൽ ഇരുന്ന് കരഞ്ഞവനിൽ നിന്ന് ഇന്ന് അതെ ഇംഗ്ലണ്ടിനെ തകർത്തവനിലേക്ക്
(Pic credit :Twitter )

രചിൻ രവീന്ദ്ര, ഈ പേര് ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിൽ കേട്ട് തുടങ്ങിയിട്ട് അധികം നാളായി കാണില്ല.2016,18 അണ്ടർ -19 ലോകക്കപ്പ് കണ്ടവരിൽ ചിലരെങ്കിലും ഈ പയ്യനെ അന്ന് ശ്രദ്ധിച്ചു കാണണം.അത് കൊണ്ട് തന്നെയാണ് 18 മുതൽ ന്യൂസിലാൻഡ് ഡോമീസ്റ്റിക് ടീമുകളിൽ അയാൾ സ്ഥിര സാന്നിധ്യമായി മാറിയതും.

 ആഭ്യന്തര തലത്തിലെ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ കിവീസ് ടീമിലെക്കുമെത്തിച്ചു. എന്നാൽ പറയാൻ ഉദേശിച്ചത് ഇത് ഒന്നുമല്ല.രചിന് രവീന്ദ്ര എന്നാ ഈ കിവീസ് ഓൾ റൗണ്ടറുടെ ഇന്ത്യൻ ബന്ധവും രചിന് എന്നാ തന്റെ ആ പേരിന്റെ പിന്നിലെ രഹസ്യവുമാണ്.രചിന്റെ ഇന്ത്യൻ ബന്ധം തീർച്ചയായും അദ്ദേഹത്തിന്റെ മാതാപിതാക്കളിലൂടെയാണ് .ഇരുവരും ഇന്ത്യക്കാരാണ്.

ബാംഗ്ലൂരിലാണ് രചിന്റെ അച്ഛന്റെ സ്വദേശം.രചിന്റെ അച്ഛൻ രവി കൃഷ്ണമൂർത്തി രാഹുൽ ദ്രാവിഡിന്റെയും സച്ചിന്റെയും വലിയ ആരാധകനായിരുന്നു. അത് കൊണ്ട് തന്നെ തന്റെ മകന് ഇരുവരുടെയും പേരുകളിൽ നിന്ന് കടമെടുത്ത വാക്കുകൾ വെച്ചാണ് അദ്ദേഹം പേര് നൽകിയത്. ദ്രാവിഡിന്റെ രാഹുലിൽ നിന്ന് R ഉം A ഉം സച്ചിന്റെ സച്ചിനിൽ നിന്ന് ACHIN ചേർത്ത് വെച്ച് രചിന് എന്നാ പേർ രവി കൃഷ്ണമൂർത്തി തന്റെ മകൻ നൽകി.

അതെ മകൻ തന്റെ രാജ്യത്തിന് എതിരെ അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു അച്ഛന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി.ബാംഗ്ലൂറിലെ ഒരു ബാറിൽ 2019 ലോകക്കപ്പ് ഫൈനൽ കണ്ട് ഹൃദയ തകർന്ന 19 വയസ്സുകാരനിൽ നിന്ന് ഇന്ന് ആ മകൻ അതെ ഇംഗ്ലണ്ടിനെ തകർത്ത സെഞ്ച്വറി നേടി കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ്‌ പ്രേമികളോട് വിളിച്ചു പറയുകയാണ്.

Yes, A new star is born for blackcaps. He will rule this world cup.

(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )

Join our WhatsApp group