20 കൊല്ലങ്ങൾക്ക് മുന്നേ സച്ചിന് കുറിച്ച നേട്ടങ്ങളാണ് കോഹ്ലി ഇന്ന് പഴങ്കഥയാക്കിയത്
കോഹ്ലി വീണ്ടും സച്ചിനെ മറികടന്നു.
പോണ്ടിങ്ങിനെയും സച്ചിനെയും മറികടന്നു വിരാട് കോഹ്ലി..
20 കൊല്ലങ്ങൾക് ശേഷം സച്ചിന്റെ ആ റെക്കോർഡ് തകർന്നു വീണിരിക്കുന്നു.റെക്കോർഡ് തകർത്തത് ആവട്ടെ സച്ചിന്റെ ഓരോ റെക്കോർഡുകൾ ഓരോ ദിവസവും തകർക്കുന്ന സാക്ഷാൽ വിരാട് കോഹ്ലി തന്നെ. ഈ തവണ തകർത്തത് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്നാ റെക്കോർഡ്.
2003 ലോകക്കപ്പിൽ സച്ചിന് കുറിച്ച 673 റൺസിനെയാണ് കോഹ്ലി മറികടനിരിക്കുന്നത്. ഈ ലോകക്കപ്പിൽ ഇത് വരെ രണ്ട് സെഞ്ച്വറിയും കോഹ്ലി സ്വന്തമാക്കിട്ടുണ്ട്.മറ്റൊരു നേട്ടത്തിൽ കോഹ്ലി പോണ്ടിങ്ങിനെയും മറികടന്നു.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടത്തിൽ പോണ്ടിങ്ങിനെ പിന്തള്ളി മൂന്നാം സ്ഥാനത് എത്തിയിരിക്കുകയാണ് വിരാട്.സംഗക്കാരയും സച്ചിനുമാണ് നിലവിൽ കോഹ്ലിക്ക് മുന്നിൽ.
ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്കോർ സ്വന്തമാക്കുന്ന താരവുമായി കോഹ്ലി മാറി. ഈ ലോകക്കപ്പിൽ ഇത് എട്ടാം തവണയാണ് കോഹ്ലി ഫിഫ്റ്റി പ്ലസ് സ്കോർ സ്വന്തമാക്കിയത്. ഇവിടെയും തകർത്തത് 2003 ൽ സച്ചിന് കുറിച്ച അതെ റെക്കോർഡ് തന്നെ.