ഇന്ന് നെതർലാൻഡ്സ് കിവീസിനോട് ഈ കാര്യം ചെയ്യുന്നതിന് മുന്നേ ചെയ്തത് 2013 ൽ ദക്ഷിണ ആഫ്രിക്ക..
ഇംഗ്ലണ്ടിനെ തകർത്ത ന്യൂസിലാണ്ടിന്റെ ആദ്യത്തെ മൂന്നു ഓവറുകളിൽ ഒരൊറ്റ റൺസ് പോലും വിട്ട് കൊടുക്കാതെ നെതർലാൻഡ്സ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത നെതർലാണ്ട്സിന്റെ ആദ്യത്തെ മൂന്നു ഓവറുകളിൽ ഒരൊറ്റ റൺസ് പോലും ന്യൂസിലാൻഡിന് സ്വന്തമാക്കാൻ കഴിഞ്ഞില്ല.
അവസാനമായി ന്യൂസിലാൻഡ് ഇങ്ങനെ ആദ്യ ഓവറുകളിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയത് ഇന്ത്യക്കാർ ഒട്ടും ഓർക്കാൻ ആഗ്രഹിക്കാത്ത 2019 ലോകക്കപ്പിലെ സെമി ഫൈനലിലാണ്. അന്ന് ആദ്യത്തെ രണ്ട് ഓവറുകളും മെയ്ഡനായിരുന്നു.
ആദ്യത്തെ മൂന്നു ഓവറുകളിൽ ഒരു റൺസ് പോലും ന്യൂസിലാൻഡിന് ഒരു ടീമും വിട്ട് കൊടുക്കാതെയിരുന്നത് ഇതിന് മുന്നേ 2013 ലായിരുന്നു. അന്ന് ദക്ഷിണ ആഫ്രിക്കയായിരുന്നു ന്യൂസിലാൻഡിന്റെ എതിരാളികൾ.