ഗില്ലിന് ഇത് എന്ത് പറ്റി
ഗില്ലിന് സംഭവിക്കുന്നത്
ഗില്ലിന് ഇത് എന്ത് പറ്റി!!..
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇന്ത്യയുടെ അടുത്ത സ്റ്റാർ ബോയ് എന്നാ പരിവേഷത്തിലേക്ക് ഉയർത്തപെട്ട താരമാണ് ഗിൽ. മൂന്നു ഫോർമാറ്റിലും അത്രത്തോളം മികവ് അദ്ദേഹം പുലർത്തിയിരുന്നു. എന്നാൽ താരം നിലവിൽ മോശം ഫോമിലാണ്. ട്വന്റി ട്വന്റി ടീമിലെ ആദ്യ സ്ഥാനകാരിൽ നിലവിൽ താരമില്ല.
മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ നിലവിൽ താരം മോശം ഫോമിലുമാണ്. എന്താണ് നിലവിൽ ഗില്ലിന് സംഭവിക്കുന്നത്. യഷ്സ്‌വി ജയ്സ്വാലിന്റെ കടന്ന് വരവാണ് ഗില്ലിന്റെ പ്രശ്നങ്ങളുടെ തുടക്കത്തിന്റെ കാരണം. ജെയ്‌സ്വാൽ ഗില്ലിനെക്കാൾ മികച്ച പ്രകടനം ട്വന്റി ട്വന്റിയിൽ സ്വന്തമാക്കി കൊണ്ട് സ്ഥിര സാനിധ്യമായി.
ഇപ്പോൾ ടെസ്റ്റിൽ തന്റെ ഓപ്പണിങ് സ്ഥാനം ജയ്സ്വാലിന് വിട്ട് നൽകിയ ശേഷം അദ്ദേഹം മോശം ഫോമിലാണ്. നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന മൂന്നാമത്തെ പൊസിഷൻ അദ്ദേഹത്തിന് നിലവിൽ ഒട്ടും ഇണങ്ങുന്നില്ലെന്ന് തന്നെ പറയേണ്ടി വരും. അദ്ദേഹത്തിന്റെ ഈ പൊസിഷനിലെ ഇന്നിങ്സുകൾ ചുവടെ കൊടുക്കുന്നു
6 vs West Indies
10, 29* v West Indies
2, 26 v South Africa
10, 36 v South Africa
23 v England
ഗില്ലിന്റെ ഈ പ്രകടനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്.