ഇന്ത്യക്ക് ഇരട്ടി മധുരം, സംഭവം ഇതാണ്..
ഇന്ത്യക്ക് ഇരട്ടി മധുരം, സംഭവം ഇതാണ്..
ഇന്ത്യക്ക് ഇരട്ടി മധുരം, സംഭവം ഇതാണ്..
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ ദിവസങ്ങളിൽ ഒന്നാണ് ഇന്ന്.കേപ്പ് ടൗണിൽ ദക്ഷിണ ആഫ്രിക്കയെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിൽ തോൽപിച്ചു. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരം കളിച്ചാണ് ഇന്ത്യ ഈ വിജയം സ്വന്തമാക്കിയത്.2010-11 ന്ന് ശേഷം ഇന്ത്യ ആദ്യമായിയാണ് ദക്ഷിണ ആഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര സമനിലയിലാക്കുന്നത്.
ഇപ്പോൾ ഈ വിജയത്തിന് പിന്നാലെ ഇന്ത്യക്ക് ഇരട്ടി മധുരം ലഭിച്ചിരിക്കുകയാണ്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്.54.16 ശതമാനം പോയിന്റോടെയാണ് ഇന്ത്യ നിലവിൽ ഒന്നാം സ്ഥാനത് എത്തിയിരിക്കുന്നത്.50 ശതമാനം പോയിന്റുള്ള ദക്ഷിണ ആഫ്രിക്കയും ന്യൂസിലാൻഡുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
2023-25 കാലഘട്ടത്തിലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അടുത്ത പരമ്പര ഇംഗ്ലണ്ടിനെതിരെയാണ്.5 ടെസ്റ്റ് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. ഇന്ത്യയിലാണ് ഈ പരമ്പര നടക്കുന്നത്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ 2025 ലാണ്.
നിലവിൽ മൂന്നാമത്തെ എഡിഷൻ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പാണ് നടക്കുന്നത്. ആദ്യത്തെ രണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ ഫൈനൽ വരെ മുന്നേറാൻ ഇന്ത്യക്കായിരുന്നു. എന്നാൽ ന്യൂസിലാൻഡ് ഓസ്ട്രേലിയ എന്നിവർക്കെതിരെ യഥാക്രമം ഫൈനലിൽ ഇന്ത്യ തോൽവി രുചിച്ചു.