രോഹിത് എന്നെ നന്നായി പിന്തുണക്കുന്നുണ്ട് - ദുബേ..
രോഹിത് എന്നെ നന്നായി പിന്തുണക്കുന്നുണ്ട് - ദുബേ..
രോഹിത് എന്നെ നന്നായി പിന്തുണക്കുന്നുണ്ട് - ദുബേ..
ഇന്ത്യ അഫ്ഗാനിസ്ഥാൻ ട്വന്റി ട്വന്റി പരമ്പര കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ട്വന്റി ട്വന്റി ലോകക്കപ്പിന് മുന്നേ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് ഇത്.മൂന്നു മത്സരങ്ങളാണ് പരമ്പരയുള്ളത്. ആദ്യ മത്സരത്തിൽ ഇന്ത്യ ആറു വിക്കറ്റിന് വിജയിച്ചിരുന്നു.
അഫ്ഗാൻ ഉയർത്തിയ 159 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 17.3 ഓവറിൽ മറികടന്നു.മത്സരത്തിൽ ഓൾ റൗണ്ട് പ്രകടനം കാഴ്ച വെച്ച ദുബേയാണ് കളിയിലെ താരം.40 പന്തിൽ 60 റൺസ് അദ്ദേഹം സ്വന്തമാക്കി. കൂടാതെ അഫ്ഗാൻ നായകൻ ഇബ്രാഹിമിന്റെ വിക്കറ്റും ദുബേ സ്വന്തം പേരിൽ ചേർത്തിരിന്നു.
ഇപ്പോൾ തന്റെ ഈ പ്രകടനത്തിന് ദുബേ നന്ദി പറയുന്നത് രോഹിത്തിനാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"പോസിറ്റീവായിരിക്കാൻ രോഹിത് എന്നോട് പറഞ്ഞു.ഇത് പോലെ തന്നെ കളിക്കുക.ഇത്തരത്തിൽ സ്കോർ ചെയ്താൽ നിങ്ങൾക്ക് ഏത് മത്സരവും വിജയിപ്പിക്കാൻ സാധിക്കും".
രണ്ടാം ട്വന്റി ജനുവരി 14 ന്നാണ്.