വീണ്ടും ചരിത്രം രചിച്ചു ഓസ്ട്രേലിയ, സംഭവം ഇതാണ്..
ലോകക്കപ്പിലെ വീണ്ടും ചരിത്രം എഴുതി ഓസ്ട്രേലിയ.
ചരിത്രങ്ങൾ തിരുത്തി എഴുതിയിരിക്കുകയാണ് ഓസ്ട്രേലിയ ക്രിക്കറ്റ് ടീം. ലോകക്കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 350+ നേടിയ ടീം എന്നാ നേട്ടമാണ് ഇപ്പോൾ ഓസ്ട്രേലിയ സ്വന്തമാക്കിയത്.9 മത്തെ തവണയാണ് ഓസ്ട്രേലിയ 350+ ലോകക്കപ്പിൽ സ്കോർ ചെയ്‌തത്.
ഇന്ത്യൻ ആരാധകർ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ലോകകപ്പ് ഫൈനലിലാണ് ഓസ്ട്രേലിയ ആദ്യമായി 350+ സ്കോർ ചെയ്തത്. ഈ ലിസ്റ്റിൽ 8 തവണ 350+ സ്കോർ ചെയ്ത ദക്ഷിണ ആഫ്രിക്കയാണ് രണ്ടാമത്.ഇന്ത്യ 4 തവണ 350+ സ്കോർ ചെയ്തിട്ടുണ്ട്.
ഓസ്ട്രേലിയ ലോകക്കപ്പിൽ തങ്ങളുടെ 100 മത്തെ മത്സരമാണ് ന്യൂസിലാൻഡിനെതിരെ കളിക്കുന്നത്.വാർണറിന്റെയും ഹെഡിന്റെയും സെഞ്ച്വറി മികവിലാണ് ഓസ്ട്രേലിയ 388 റൺസ് സ്വന്തമാക്കിയത്.20 സിക്സറുകളും ഇന്നിങ്സിൽ അടങ്ങിയിരുന്നു.