ജാർവോ ജാവോ!!!
"ഡാനിയേൽ ജാർവിസ് " ഈ പേര് എത്രപേർക്കറിയാം?? എന്നാൽ ജാർവി 69 നെ അറിയാത്ത ക്രിക്കറ്റ് പ്രേമികൾ ഉണ്ടാകില്ല.തത്സമയ ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇടയിൽ ഗ്രൗണ്ടിലിറങ്ങി മത്സരങ്ങൾ പലരും തടസപ്പെടുത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇത് ഒരു കലയാക്കി മാറ്റിയ വ്യക്തിയാണ് ജാർവിസ്. ജർവിസ് പ്രശസ്തൻ ആയതും ഈ രീതിയിലാണ്.
ഇന്ന് ഓസ്ട്രേലിയ ഇന്ത്യ മത്സരത്തിനിടയിലേക്ക് ജാർവോ ഇറങ്ങി വരികയും ഇന്ത്യൻ സൂപ്പർസ്റ്റാർ വിരാട് കോലി അദ്ദേഹത്തെ അനുനയിപ്പിച്ചു ഗ്രൗണ്ടിൽ നിന്നും കയറ്റിവിടുന്ന കൗതുക കാഴ്ച്ച മത്സരത്തിനിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പൊൾ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ജാർവോയെ ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിലക്കിയിരിക്കുകയാണ്.
പല ക്രിക്കറ്റ് മത്സരങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്നു മത്സരങ്ങൾ തടസപ്പെടുത്തിട്ടിട്ടുണ്ട് ജാർവിസ്. അദ്ദേഹത്തിന്റെ കോമാളിത്തരങ്ങൾ ലക്ഷക്കണക്കിന് ആളുകൾ ലൈവ് ആയി കണ്ടിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഈ കോമാളിത്തരങ്ങൾ ആളുകൾക്ക് തമാശയായി തോന്നുമെങ്കിലും ഗ്രൗണ്ടിനുള്ളിലെ സുരക്ഷയെ ചോദ്യം ചെയ്യുന്ന പ്രവർത്തി കൂടിയാണിത്.