മയങ്ക് യാദവ് അടുത്ത മത്സരത്തിൽ തിരിച്ചെത്തും, ഉറപ്പ് നൽകി ജസ്റ്റിൻ ലാങ്കർ.

മയങ്ക് യാദവ് അടുത്ത മത്സരത്തിൽ തിരിച്ചെത്തും, ഉറപ്പ് നൽകി ജസ്റ്റിൻ ലാങ്കർ.

മയങ്ക് യാദവ് അടുത്ത മത്സരത്തിൽ തിരിച്ചെത്തും, ഉറപ്പ് നൽകി ജസ്റ്റിൻ ലാങ്കർ.
Pic credit:X

മയങ്ക് യാദവ് അടുത്ത മത്സരത്തിൽ തിരിച്ചെത്തും, ഉറപ്പ് നൽകി ജസ്റ്റിൻ ലാങ്കർ.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച കണ്ട് പിടുത്തങ്ങളിൽ ഒന്നാണ് മയങ്ക് യാദവ്.തന്റെ ആദ്യത്തെ രണ്ട് ഐ പി എൽ മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യത്തെ താരം കൂടിയായിരുന്നു അദ്ദേഹം.എന്നാൽ ഗുജറാത്തിന് എതിരെ നടന്ന മത്സരത്തിൽ അദ്ദേഹത്തിന് പരിക്ക് ഏറ്റിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ അദ്ദേഹം കളിക്കുകയും ഉണ്ടായിരുന്നില്ല.

താരത്തിന്റെ പരിക്കിനെ പറ്റി ഇപ്പോൾ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ലക്ക്നൗ സൂപ്പർ ജയന്റ്സ് പരിശീലകൻ ജസ്റ്റിൻ ലാങ്കർ. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിന് ഇടയിലാണ് ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ലാങ്കറിന്റെ വാക്കുകളിലേക്ക്.

മയങ്ക് നല്ല രീതിയിൽ പരിശീലനം നടത്തി കൊണ്ടിരിക്കുകയാണ്. അടുത്ത മത്സരത്തിൽ മുതൽ അദ്ദേഹം കളിക്കാൻ തന്നെയാണ് സാധ്യത. ഇന്ത്യൻ സെലക്ടർമാർ തീർച്ചയായും അദ്ദേഹത്തിൽ താല്പര്യം കാണിക്കണമെന്നും ലാങ്കർ കൂട്ടിച്ചേർത്തു

Join our whatsapp group