രോഹിത്തിനും കോഹ്ലിക്കും ട്വന്റി ട്വന്റി ടീമിലേക്ക് തിരകെ വരണം, ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മറ്റു അപ്ഡേറ്റുകളും..
രോഹിത്തിനും കോഹ്ലിക്കും ട്വന്റി ട്വന്റി ടീമിലേക്ക് തിരകെ വരണം, ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മറ്റു അപ്ഡേറ്റുകളും..
രോഹിത്തിനും കോഹ്ലിക്കും ട്വന്റി ട്വന്റി ടീമിലേക്ക് തിരകെ വരണം, ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മറ്റു അപ്ഡേറ്റുകളും..
രോഹിത് ശർമ ഇന്ത്യൻ ട്വന്റി ട്വന്റി ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പനറാണ്. നാല് ട്വന്റി ട്വന്റി സെഞ്ച്വറികൾ ഇന്ത്യക്ക് വേണ്ടി അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. മാത്രമല്ല 2007 ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യക്ക് ഒപ്പം സ്വന്തമാക്കാനും രോഹിത്തിനായിട്ടുമുണ്ട്. ട്വന്റി ട്വന്റി ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി.
എന്നാൽ കഴിഞ്ഞ ട്വന്റി ട്വന്റി ലോകക്കപ്പ് സെമി ഫൈനലിന് ശേഷം ഇരുവരും ഇത് വരെ ഒരു അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരം കളിച്ചിട്ടില്ല. രോഹിത് ശർമക്ക് പകരം ഹാർദിക് പാന്ധ്യയായിരുന്നു ഇന്ത്യയെ നയിച്ചു കൊണ്ടിരുന്നതും. എന്നാൽ വിരാട് കോഹ്ലിക്ക് ഇനി ട്വന്റി ട്വന്റി ടീമിലേക്ക് അവസരമില്ലെന്നും രോഹിത് നായകനായി ലോകക്കപ്പ് കളിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ രോഹിത്തിന് അങ്ങനെ ഒരു ഉറപ്പ് ആരും നൽകിയിട്ടില്ലെന്ന് ജയേഷ് ഷാ വ്യക്തമാക്കിയിരുന്നു.
മറ്റൊരു റിപ്പോർട്ട് പ്രകാരം ഇരു താരങ്ങൾക്കും താല്പര്യമുണ്ടെങ്കിൽ ട്വന്റി ട്വന്റി ടീമിലേക്ക് തിരകെ വരാം എന്ന് സൂചിപ്പിച്ചിരുന്നു. ഇപ്പോൾ വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും ട്വന്റി ട്വന്റി ടീമിലേക്ക് തിരകെ വരാൻ താല്പര്യമുണ്ടെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ലോകക്കപ്പിന് മുന്നേ ഇന്ത്യ ഇനി അഫ്ഗാനെതിരെ മൂന്നു ട്വന്റി ട്വന്റി മാത്രമാണ് കളിക്കുന്നത്.ഈ ട്വന്റി ട്വന്റിക്കുള്ള ടീം ഇന്ന് തെരെഞ്ഞെടുക്കും.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യത്തെ രണ്ട് ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെയും ഇന്ത്യ ഇന്ന് തെരെഞ്ഞെടുക്കും.ഹാർദിക് പാന്ധ്യയും സൂര്യകുമാർ യാദവും പരിക്കിന്റെ പിടിയിലായതിനാൽ ഇരു സെലെക്ഷനുകളിലും ഇരുവരെയും പരിഗണിക്കില്ല.ബുമ്രക്കും സിറാജിനും അഫ്ഗാനെതിരെയുള്ള ട്വന്റി ട്വന്റിയിൽ നിന്ന് വിശ്രമം നൽകും.