ഭരതിന് കരിയർ എൻഡ്, അപ്രതീക്ഷിത താരം കീപറായി ടീമിലേക്ക് എത്തും
ഭരതിന് കരിയർ എൻഡ്, അപ്രതീക്ഷിത താരം കീപറായി ടീമിലേക്ക് എത്തും
ഭരതിന് കരിയർ എൻഡ്, അപ്രതീക്ഷിത താരം കീപറായി ടീമിലേക്ക് എത്തും.
ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം തീർത്ത വിക്കറ്റ് കീപ്പർ ബാറ്ററാണ് റിഷബ് പന്ത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് കീപ്പർമാരിൽ ഒരാളും അദ്ദേഹമാണ്. എന്നാൽ കഴിഞ്ഞ ന്യൂ ഇയർ രാത്രി അദ്ദേഹം കാർ അപകടത്തിൽ പെടുകയും ശേഷം ഗുരുതരമായി പരിക്ക് ഏൽക്കുകയും ചെയ്തു.
താരം തിരിച്ചു വന്നു നിലവിൽ പ്രാക്ടിസ് എല്ലാം ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാൽ കായികക്ഷമത പൂർണമായി വീണ്ടുയെടുക്കാൻ കഴിഞ്ഞിട്ടില്ല.പന്തിന്റെ അഭാവത്തിൽ ഭരത് ആയിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ. എന്നാൽ വളരെ മോശം പ്രകടനമാണ് ഭരത് കാഴ്ച വെച്ചത്.
ഈ ഒരു കാരണത്താൽ പന്ത് തിരിച്ചു വരുന്നത് വരെ പുതിയ വിക്കറ്റ് കീപ്പറേ നിയമിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ടീം. ഈ ഒരു സാധ്യത വന്നെത്തി നിൽക്കുന്നത് നിലവിൽ കെ എൽ രാഹുലിലാണ്. ഏകദിന ലോകക്കപ്പിലെ മികച്ച വിക്കറ്റ് കീപിങ് പ്രകടനമാണ് രാഹുലിനെ ടെസ്റ്റ് ഗ്ലോവ്സ് കൂടി ഏല്പിക്കാൻ ഇന്ത്യൻ ടീമിനെ സന്നദ്ധമാക്കുന്നതും.