ന്യൂസിലാൻഡിനെതിരെയുള്ള രോഹിത്തിന്റെ വെടിക്കെട്ടിൽ പിറന്നത് ഇടിവെട്ട് നേട്ടം
ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ രോഹിത് ശർമക്ക് അർധസെഞ്ച്വറി.
ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ രോഹിത് ശർമക്ക് അർധസെഞ്ച്വറി. ഈ ഫിഫ്റ്റി നേടിയതോടെ ഇന്റർനാഷണൽ ക്രിക്കറ്റിൽ ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ തവണ 50+ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കി.
ആറ് ഫിഫ്റ്റികളാണ് രോഹിത് ചിന്നസ്വാമിയിൽ നേടിയെടുത്തത്. അഞ്ച് ഫിഫ്റ്റികൾ ഈ ഗ്രൗണ്ടിൽ നേടിയ ഗ്രൗണ്ടിൽ നേടിയ വിരാട് കോഹ്‌ലി, സുനിൽ ഗവാസ്കർ, വീരേന്ദർ സെവാഗ്, നവജ്യോത് സിന്ധു എന്നിവരെയാണ് രോഹിത് മറികടന്നത്. ഒമ്പത് തവണ 50+ റൺസ് നേടിയ സച്ചിനാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനം.
മത്സരത്തിൽ 63 പന്തിൽ 52 റൺസാണ് രോഹിത് അടിച്ചെടുത്തത്. എട്ട് ഫോറുകളും ഒരു സിക്സുമാണ് രോഹിത് നേടിയത്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 46 റൺസിനാണ് പുറത്തായത്. ഇന്ത്യൻ താരങ്ങൾക്ക് ഒരു അവസരവും നൽകാതെയ ന്യൂസിലാൻഡ് ബൗളർമാർ ഇന്ത്യയെ തകർക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത കിവീസ് 402 റൺസിനാണ് പുറത്തായത്.
ന്യൂസിലാൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റുകളും വില്യം ഔറർക്കെ നാല് വിക്കറ്റുകളും നേടി തിളങ്ങി.ന്യൂസിലാൻഡിനായി രചിൻ രവീന്ദ്ര സെഞ്ച്വറി നേടി തിളങ്ങി.
കോൺവേ അർധ സെഞ്ച്വറിയും നേടി. 91 റൺസാണ് കോൺവേ അടിച്ചെടുത്തത്. ഇന്ത്യക്കായി കുൽദീപ് യാദവ്, ജഡേജ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി. സിറാജ് രണ്ട് വിക്കറ്റും സ്വന്തമാക്കി.