ആദ്യ ഓവറുകളിൽ നാശം വിതയ്ക്കുന്ന മധുശങ്ക.

ആദ്യ ഓവറുകളിൽ നാശം വിതയ്ക്കുന്ന മധുശങ്ക.
(Pic credit:Espncricinfo )

ആദ്യ ഓവറുകളിൽ നാശം വിതയ്ക്കുന്ന മധുശങ്ക.

പല ലോകക്കപ്പുകളിലും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും വേണ്ടത്ര പ്രശംസകൾ ലഭിക്കാതെ പോയ പല താരങ്ങളേയും കാണും. ഒരു പക്ഷെ വേറെ ഒരു താരം ലോകക്കപ്പിലെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച വെച്ചത് കൊണ്ടാവും. അല്ലെങ്കിൽ തന്റെ ടീം അത്രേമേൽ മികവിലേക്ക് ഉയരാത്തത് കൊണ്ടാവും.

ഈ ലോകക്കപ്പിൽ അത്തരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും വേണ്ടത്ര പ്രശംസ ലഭിക്കാതെ പോയ ഒരു താരമാണ് ശ്രീലങ്കൻ പേസർ ദിൽഷൻ മധുശങ്ക എന്ന് തോന്നിട്ടിട്ടുണ്ട്. ഈ ലോകക്കപ്പിൽ ശ്രീലങ്കക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരവും അദ്ദേഹമാണ്. ആദ്യത്തെ പവർപ്ലേയിൽ സാക്ഷാൽ ജസ്‌പ്രിത് ബുമ്രയെക്കാൾ കൂടുതൽ വിക്കറ്റും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

അദ്ദേഹം ആദ്യത്തെ പവർപ്ലേയിൽ നേടിയ വിക്കറ്റുകൾ ചുവടെ ചേർക്കുന്നു.

- Bavuma in the first over.

- Imam in the second over. 

- Babar in the fourth over. 

- Warner in the first over. 

- Smith in the first over. 

- Gurbaz in the first over.

- Rohit in the first over

Join our whatsapp group